web analytics

വിവാഹ മോചനക്കേസ്സിൽ ഭാര്യ ജീവനാംശമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ; ഭർത്താവ് ജീവനൊടുക്കി

വിവാഹ മോചനക്കേസ്സിൽ ഭാര്യ ജീവനാംശമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കി.
ഭാര്യയുടെ പീഡനത്തെത്തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന ആരോപണവുമായി കുടുംബംരംഗത്തെത്തി. കര്‍ണാടകയിലാണ് സംഭവം. ജനുവരി 26നായിരുന്നു പീറ്ററിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. Husband commits suicide after wife demands Rs 20 lakh as alimony

ഹുബ്ബള്ളി സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു പീറ്റർ ഗൊല്ലപ്പള്ളി. രണ്ട് വര്‍ഷം മുന്‍പായിരുന്നു പീറ്ററിന്റെയും സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ഫീബയുടേയും വിവാഹം. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ കലഹം പതിവായി.

ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും പിരിയാൻ തീരുമാനിച്ചു. തിങ്കളാഴ്ച കോടതിയില്‍ വാദം കേള്‍ക്കുകയും ഫീബ ജീവനാശംമായി 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പീറ്ററിനെ മാനസികമായി തളര്‍ത്തിയതായി കുടുംബം ആരോപിച്ചു. .തന്റെ മരണത്തിന് കാരണക്കാരി ഭാര്യ ഫീബയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു.

പിന്നാലെ പീറ്ററിന്റെ സഹോദരന്‍ ജോയൽ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഫീബയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരുടേയും വിവാഹമോചന ഹര്‍ജി കോടതിയിലുടെ പരിഗണനയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img