web analytics

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവം; പ്രതി പിടിയില്‍

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയില്‍. മങ്ങാട് സ്വദേശി നിഖിലേഷാണ് പിടിയിലായത്.

കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. മങ്ങാട് സംഘംമുക്കില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. രാത്രി 7.30ഓടെ കട അടയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ കട അടച്ചെന്നും പൊറോട്ട ഇല്ലെന്നും കടയുടമ അമല്‍ കുമാര്‍ പറഞ്ഞു. ഇതോടെ ഭീഷണി മുഴക്കിയ നിഖിലേഷ് കടയുടമയെ അടിച്ച ശേഷം ബൈക്കില്‍ കയറി പോയി.

ഏറെ നേരത്തിന് ശേഷം സുഹൃത്തുമായി മടങ്ങിയെത്തിയ യുവാവ് കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കടയുടമയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.

അക്രമം നടത്തുന്നതിനിടെ പൊലീസ് ജീപ്പ് വരുന്നത് കണ്ട പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ അമലിനെ കടയിലെ തൊഴിലാളികളാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മധ്യവയസ്കനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മധ്യവയസ്കനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി കൊടുമുണ്ടിയിലാണ് സംഭവം. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്റഫലിയാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ സിറ്റൗട്ടിൽ രക്തം തളം കെട്ടി കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയിരുന്നു.

അഷ്റഫലിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നു അഷ്റഫ് എന്ന് നാട്ടുകാർ പറയുന്നു.

രക്തം ചർദ്ദിച്ച് മരിച്ചതാണോ എന്ന സംശയവും ഉണ്ട്. കുറച്ച് നാളുകളായി അഷ്റഫലി ഒറ്റയ്ക്കാണ് താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂ‌ർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന് പരാതി

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന്...

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, രണ്ട് വയസ്സുകാരനെ കാട്ടിലുപേക്ഷിച്ചു

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

Related Articles

Popular Categories

spot_imgspot_img