ഹണിമൂണിന് പോയ നവദമ്പതികളെ നദിയിൽ കാണാതായി; തിരച്ചിൽ തുടരുന്നു

പ്രതാപ്ഗഡ്: ഹണിമൂണിന് സിക്കിമിലേക്ക് പോയ നവദമ്പതികളെ ടീസ്റ്റ നദിയിൽ കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുന്നു. വാഹനം കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ടീസ്റ്റ നദിയിൽ മറിഞ്ഞ് ആണ് അപകടം ഉണ്ടായത്.

മേയ് 25 നാണ് ഇവർ ട്രെയിനിൽ സിക്കിമിലേക്ക് പുറപ്പെട്ടത്. 26ന് സിക്കിമിലെ മംഗൻ ജില്ലയിൽ ഇവർ എത്തി. മേയ് 29ന് ലാച്ചനിൽ നിന്ന് ലാച്ചുങ്ങിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വാഹനം ഏകദേശം 1000 അടി താഴ്ചയിലേക്ക് വീണതായാണ് വിവരം. നവമ്പതികളും വാഹനത്തിലെ ഡ്രൈവറും ഉൾപ്പെടെ ഒമ്പത് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഉത്തർപ്രദേശ്, ത്രിപുര, ഒഡീഷ സ്വദേശികളാണ് ദമ്പതികൾക്ക് പുറമെ അപകടത്തിൽ പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. കാണാതായ നവവരൻ കൗശലേന്ദ്ര പ്രതാപ് സിംഗ് (29), ബിജെപി നേതാവ് ഉമ്മദ് സിങ്ങിന്റെ അനന്തരവനാണ്. മേയ് 5നായിരുന്നു വിവാഹം.

എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും ഇതുവരെ മൃതദേഹങ്ങളോ മറ്റോ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഹോട്ടൽ മുറിയിൽ നിന്നും ദമ്പതികളുടെ സാധനങ്ങൾ കണ്ടെടുത്തെങ്കിലും നദിയിൽ മുങ്ങിമരിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ നിർണായക തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി...

പണിമുടക്ക് പുരോഗമിക്കുന്നു

പണിമുടക്ക് പുരോഗമിക്കുന്നു ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍...

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ? തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ...

Other news

ഇന്ത്യന്‍ പുരോഹിതനെ തേടി മലേഷ്യ

ഇന്ത്യന്‍ പുരോഹിതനെ തേടി മലേഷ്യ 2021-ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ വിജയിയായ ലിഷാലിനി...

ഡൽഹിയിൽ ശക്തമായ ഭൂചലനം

ഡൽഹിയിൽ ശക്തമായ ഭൂചലനം ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ...

യുകെയിൽ ഗൈനക്കോളജിസ്റ്റിന്‌ കിട്ടിയ ശിക്ഷ !

യുകെയിൽ ഗൈനക്കോളജിസ്റ്റിന്‌ കിട്ടിയ ശിക്ഷ യു.കെ.യിലെ ഇന്ത്യൻ വംശജയും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രമീള...

കള്ളന് വ്യത്യസ്ത ശിക്ഷ നൽകി പോലീസ് !

കള്ളന് വ്യത്യസ്ത ശിക്ഷ നൽകി പോലീസ് മധ്യപ്രദേശിലെ ജബൽപൂരിൽ ആളുകളെ ഭീഷണിപ്പെടുത്തിയും പണം...

സുകാന്ത് സുരേഷിന് ജാമ്യം

സുകാന്ത് സുരേഷിന് ജാമ്യം കൊച്ചി: ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട...

പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു ഹരിയാനയിലെ ഹിസാറിൽ കാർതാർ മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ...

Related Articles

Popular Categories

spot_imgspot_img