web analytics

കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി; മുതിരപ്പുഴ, പെരിയാർ തീരത്ത് ജാഗ്രത നിർദേശം

തൊടുപുഴ: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി. 5 ഷട്ടറുകൾ ഒരു അടി വീതമാണ് നിലവിൽ ഉയർത്തിയത്.

തുറന്നുവിട്ട വെള്ളം നിലവിൽ മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. നേരത്തെ പാംബ്ല ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കനത്തമഴയെ തുടർന്ന് ഡാമിന്റെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് എല്ലാ ഷട്ടറുകളും ഇപ്പോൾ ഉയർത്തിയത്.

ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് അതിതീവ്രമായി തുടരുകയാണ്.

അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണെന്നും മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img