web analytics

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തിരഞ്ഞെടുപ്പ് തീയതികളില്‍ ഉടൻ തീരുമാനം

ന്യൂഡല്‍ഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ഇന്ന് ചുമതലയേറ്റത്. ഇതോടെ തിരഞ്ഞെടുപ്പ് തീയതികളില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഉടനെ ചേരും.

തിരഞ്ഞെടുപ്പിന് പൂര്‍ണസജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തത്. ഗ്യാനേഷ് കുമാര്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും സുഖ്ബീര്‍ സിംങ് സന്ധു പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനുമാണ്. അരുണ്‍ ഗോയല്‍ രാജിവച്ച ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സന്ധു എന്നിവരെ നിയമിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവച്ചത്. ഇതോടെ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം ബാക്കിയായിരുന്നു. ഇതോടെ പുതിയ കമ്മീഷണര്‍മാരെ നിയമിക്കുകയായിരുന്നു.

 

Read Also: ഇലക്ടറൽ ബോണ്ടിന്‍റെ സീരിയൽ നമ്പർ പ്രസിദ്ധീകരിക്കണം; എസ്ബിഐക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img