web analytics

ആർക്കെങ്കിലും വേണോ? ഗോപി സുന്ദറിൻ്റെ വീട്! സോഷ്യൽ മീഡിയ വഴി വീട് വിൽപ്പനക്ക് വെച്ച് താരം

ഈണങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. 2006ലെ നോട്ടുബുക്കാണ് ആദ്യചിത്രം. ഇതിലെ ഗാനങ്ങൾ എന്നപോലെതന്നെ ഈണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.Gopi Sundar’s house for sale

തൊട്ടടുത്ത വർഷം വീണ്ടും നാല് ചിത്രങ്ങളുമായി ഗോപി മലയാള സിനിമയിലേക്ക് വന്നു. ഇതിൽ ഫ്ലാഷ് എന്ന സിനിമയിൽ സംഗീത സംവിധായകൻ എന്ന നിലയിലേക്ക് കൂടി അദ്ദേഹം മാറി. പിന്നീടങ്ങോട്ട് ഗോപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഇത്രയും വർഷമായി മലയാള സിനിമയിൽ അദ്ദേഹം ഈണമിട്ട ഗാനങ്ങൾ കാലത്തെ അതിജീവിച്ച് സൂപ്പർഹിറ്റുകളായി മാറിക്കഴിഞ്ഞു എന്നാല്‍ താരത്തെ ഗോസിപ്പുകാര്‍ വിടാതെ പിന്തുടരുന്നതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണുന്നത്.

ഒരു ലിവിങ് ടുഗെദർ ബന്ധത്തിന്റെ പരസ്യപ്രഖ്യാപനവും, അതിന്റെ അവസാനവും, പിന്നെയും തുടർന്ന പ്രണയങ്ങളും ഗോപിയെ വിവാദനായകനാക്കി മാറ്റി.

സോഷ്യല്‍ മീഡിയ പേജിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും അതിവേഗമാണ് വൈറലായി മാറുന്നത്. ഗോപി സുന്ദർ ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് തന്റെ ഒരു വീട് വില്പനയ്ക്ക് വച്ചുവെന്ന വിവരവുമായാണ്.

ഗോപി സുന്ദർ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് തൃപ്പൂണിത്തുറയിലെ വീടാണ് വിൽപ്പനയ്ക്കുള്ളത്. ഇവിടത്തെ ഹിൽപാലസിന് അടുത്തായാണ് വീട്.

മാനേജരുടെ ഫോൺ നമ്പർ കൊടുത്താണ് ഗോപി സുന്ദർ വീട് വില്പനയ്ക്ക് വെച്ച വിവരം അറിയിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറയിലാണ് താമസം എന്ന് ഗോപി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഈ പോസ്റ്റിൽ പലരും കമന്റ് ആയി പ്രതികരിച്ചിട്ടുണ്ട്”

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img