എറണാകുളത്ത് നാലു വയസ്സുകാരിയെ അച്ഛൻ തട്ടിക്കൊണ്ടുപോയി; പരാതിയുമായി അമ്മ

എറണാകുളം: നാല് വയസുകാരിയെ അച്ഛൻ തട്ടിക്കൊണ്ടുപോയതായി പരാതി. എറണാകുളം നോർത്ത് പറവൂരിലാണ് സംഭവം. കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുട്ടിയുടെ അമ്മയുടെ വീട്ടിലെത്തിയ ഇയാൾ മുത്തശ്ശിയെ മ‍ർദ്ദിച്ച ശേഷം കുഞ്ഞുമായി കടന്നു കളയുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ‌ നോർത്ത് പറവൂർ പൊലീസിന് പരാതി നൽകി. ദമ്പതികൾ തമ്മിലുള്ള പ്രശ്നമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ദമ്പതികൾ അകന്നാണ് താമസിക്കുന്നത്. കുട്ടിയുടെ അമ്മ വിദേശത്താണ്. മുത്തിശ്ശിയാണ് കുഞ്ഞിനെ സംരക്ഷിച്ചിരുന്നത്.

വീട്ടിൽ അതിക്രമിച്ച് കയറിയ അച്ഛൻ മുത്തശ്ശിയെ മർദ്ദിച്ച ശേഷം കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുത്തശ്ശി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img