web analytics

യൂണിവേഴ്സിറ്റി കോളേജിൽ 158 വർഷത്തിനിടെ ഒരു പെൺകുട്ടി ചെയർപേഴ്‌സണാകുന്നത് ഇത് ആദ്യം; ഫരിഷ്തയുടേത് ചരിത്ര വിജയം

തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ നേതാവായ ഫരിഷ്ത എൻഎസ്‌ ചരിത്രം കുറിച്ചത്.

എസ്എഫ്ഐയുടെ ശക്തികേന്ദ്രമായ യൂണിവേഴ്സിറ്റി കോളേജിൽ 158 വർഷത്തിനിടെ ആദ്യമായാണ് ഒരു പെൺകുട്ടി ചെയർപേഴ്‌സണാകുന്നത്. കെ എസ് യുവും മത്സരരം​ഗത്തുണ്ടായിരുന്നെങ്കിലും എസ്എഫ്ഐ മികച്ച വിജയം നേടുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന കേരള സർവ്വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം അവകാശപ്പെട്ട് എസ്എഫ്ഐയും കെഎസ് യുവും രംഗത്തെത്തി.

77 ക്യാമ്പസ്സുകളിൽ 64 ഇടത്തും ജയിച്ചതായി എസ്എഫ്ഐ അറിയിച്ചു. അതേസമയം, മാർ ഇവാനിയോസ് കോളേജ് കെഎസ്‍യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളേജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്‍യു പിടിച്ചെടുത്തു.

ആലപ്പുഴ എസ്ഡി കോളേജിൽ ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിച്ചു. 30 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിക്കുന്നത്.

തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചില കോളേജുകളിൽ സംഘർഷമുണ്ടായി. പാങ്ങോട് മന്നാനിയ കോളേജിൽ വിജയിച്ച കെഎസ്‍യു പ്രവർത്തകർ വിജയാഹ്ലാദം നടത്തുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയത്.

ഒരു പൊലീസുകാരൻ ഉൾപ്പെടെ പരിക്കേറ്റു. പുനലൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി.

For the first time in a century and a half, a woman chairperson in Thiruvananthapuram University College

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

Related Articles

Popular Categories

spot_imgspot_img