ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങി പാരാലിംപിക്‌സ് മെഡലിസ്റ്റും, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റിസർവ് ബഹിരാകാശ യാത്രികനുമായ ജോൺ മക്ഫാൾ. ഐഎസ്എസിലെ ദീർഘകാല ദൗത്യത്തിൽ പങ്കെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ഭിന്നശേഷിക്കാരനായി 2008-ലെ പാരാലിംപിക്‌സിൽ 100 മീറ്റർ സ്പ്രിൻറിൽ വെങ്കല മെഡൽ നേടിയ അത്‌ലറ്റ് കൂടിയായ ജോൺ മക്‌ഫാൾ. അത് മാത്രമല്ല ബ്രിട്ടനിലെ മെഡിക്കൽ രംഗത്ത് കഴിവ് തെളിയിച്ചയാൾ കൂടിയാണ് സർജൻ കൂടിയാണ് ജോൺ മക്‌ഫാൾ.
2022-ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഫ്ലൈ അംഗപരിമിതരായ ആളുകളെ ബഹിരാകാശത്ത് അയക്കുന്നതിൻറെ പ്രായോഗികത തെളിയിക്കുക എന്ന ലക്ഷ്യത്തോടെ പഠനത്തിനായി ജോൺ മക്ഫാൾ തിരഞ്ഞെടുത്തിരുന്നു. ഈ പഠനം അവസാനിച്ചതോടെ, മക്ഫാളിനെ ബഹിരാകാശ ദൗത്യത്തിന് മുമ്പുള്ള പരിശീലനത്തിൻറെ അടുത്ത ഘട്ടത്തിനായി പരിശീലനം നൽകുകയാണ് ഇപ്പോൾ. പക്ഷെ എന്നാണ് ഇദ്ദേഹത്തെ സ്പേസിലേക്ക് അയക്കുക എന്നതിൽ തീരുമാനമായില്ല.
19 വയസ് ഉള്ളപ്പോഴുണ്ടായ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ ജോൺ മക്ഫാളിന് ഒരു കാൽ നഷ്ടമായി. ഇതിന് ശേഷം ആ കാലിന് പകരം കൃത്രിമ കാൽ വച്ച് 2008-ലെ പാരാലിംപിക്‌സിൽ 100 മീറ്റർ സ്പ്രിൻറിൽ വെങ്കല മെഡൽ നേടി ചരിത്രമെഴുതി. അതുമാത്രമല്ല വിവിധ വേദികളിൽ മെഡലുകൾ വാരിക്കൂട്ടി. അക്കാഡമിക് രംഗത്ത് മികവ് തെളിയിച്ച് ഡോക്‌ടറായി. ബയോമെക്കാനിക്സിലും ഗെയ്റ്റ് അനാലിസിസിലും ബിരുദാനന്തര ബിരുദവും നേടി.