ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തിൽ രക്ഷപ്പെട്ട നവജാത ശിശുക്കള്‍ കൂടി മരിച്ചു. പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ഉണ്ടായ തീപിടുത്തത്തിൽ രക്ഷപ്പെട്ട കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതോടെ തീപിടുത്തത്തിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം പതിനേഴായി.(Fire at UP’s Medical College Hospital; two Newborn babies died)
ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നു. മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പതിനഞ്ചാം തീയതിയാണ് മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നടന്നത്.
അപകടത്തിൽ 10 കുഞ്ഞുങ്ങളാണ് മരിച്ചത്. പിന്നീട് അഞ്ച് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. 39 ഓളം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ രണ്ട് പേരാണ് ശനിയാഴ്ച രാത്രി മരിച്ചത്.