തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ഏറെ ആശ്ചര്യമുള്ള കാര്യമാണ് പ്രസവാവധിയും ആനുകൂല്യങ്ങളും. സർക്കാർ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പ്രസവ അവധിയ്ക്ക് യോഗ്യരാണ്. Find out if you are eligible for maternity leave and benefits
എന്നാൽ സ്വകാര്യ മേഖലയിൽ 10 പേരൊ അതിൽ കൂടുതലോയുള്ള സ്ഥാപനങ്ങളിലെ സ്ത്രീകൾക്കേ ആനുകൂല്യം ലഭിക്കൂ. കുട്ടികളെ ദത്തെടുക്കുന്നവർക്കും, ഗർഭം അലസിയവർക്കും ആനുകൂല്യങ്ങൾ ലഭിക്കും. തോട്ടം തൊഴിലാളികളും , ഖനി തൊ ഴിലാളികളും പ്രസവ അവധിയ്ക്ക് അർഹരാണ്.
ആദ്യത്തെ കുട്ടി ജനിച്ച് ശേഷം ആറു മാസമോ അല്ലെങ്കിൽ 26 ആഴ്ച്ചയോ , രണ്ടാമത്തെ കുട്ടി ജനിച്ച ശേഷം മൂന്നു മാസമോ 12 ആഴ്ച്ചയോ മറ്റേണിറ്റി ബെനെഫിറ്റ് എന്ന ആനുകൂല്യങ്ങൾക്ക് അർഹയാണ്.
മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുകയാണെങ്കിൽ 12 ആഴ്ച്ച വരെയും വാടക ഗർഭപാത്രം വഴി അമ്മയാകുന്ന സ്ത്രീകൾക്ക് കുട്ടിയെ കൈയ്യിൽ കിട്ടി 12 ആഴ്ച്ച വരെയും മറ്റേണിറ്റി ബെനഫിറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.
മറ്റേണിറ്റി ബെനെഫിറ്റ് ആക്ട് 1961 പ്രകാരമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടാൽ ലേബർ കമ്മീഷനെയോ , ലേബർ കോടതി, ഹൈക്കോടതി സുപ്രിം കോടതി എന്നിവിടങ്ങളിലോ യഥാക്രമം സമീപിക്കാം.