web analytics

ഡോക്ടറായ മകൾ വിദ്യാഭ്യാസമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചു: മകളെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ് !



ഡോക്ടറായ മകൾ വിദ്യാഭ്യാസമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചതിലുള്ള രോഷത്തെ തുടർന്ന് മകൾക്കും മരുമകനും നേരെ വെടിയുതിർത്ത് സിആർപിഎഫ് മുൻ ഇൻസ്പെക്ടർ. റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ കിരൺ മാംഗ്ലെയാണ് (50) ആക്രമണം നടത്തിയത്.

വെടിയേറ്റ മകൾ തൃപ്തി (24) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ അവിനാഷ് വാഘ് (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ പിതാവ് ക്ഷണമില്ലാഞ്ഞിട്ടും 50 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയാണ് ആക്രമണം നടത്തിയത്.

വിവാഹ പന്തലിൽ ഉണ്ടായിരുന്നവർ മാംഗ്ലെയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

മകൾ 12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചതാണ് പ്രകോപനത്തിന് കാരണമായത്. പുണെയിലെ ഒരു സ്ഥാപനത്തിൽ ഹെൽപറാണ് അവിനാഷ്.


യുകെ മലയാളികൾക്ക് അപ്രതീക്ഷിത മരണവാർത്ത: അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ യുകെ മലയാളിക്ക് ദാരുണാന്ത്യം


യുകെ മലയാളികൾക്ക് ഞെട്ടലായി മറ്റൊരു അപ്രതീക്ഷിത മരണവാർത്ത കൂടി എത്തുകയാണ്. അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ ന്യൂകാസില്‍ മലയാളി സജി മാത്യു അന്തരിച്ചു. ഇന്ന് രാവിലെ കാരിത്താസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം

ന്യൂകാസില്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പ്രെപ്പോസ്ഡ് മിഷന്‍ അംഗമായിരുന്നു സജി മാത്യു. നഴ്‌സായി ജോലി ചെയ്യുന്ന സാലിയാണ് ഭാര്യ. ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. ന്യൂ കാസില്‍ നോര്‍ത്ത് ഷീല്‍ഡിലെ ആദ്യകാല കുടിയേറ്റക്കാരനാണ് സജി മാത്യു.


സംസ്‌കാരം 30ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വെച്ച് നടക്കും. സജിയുടെ ആകസ്മിക വേർപാടിൽ ന്യൂസ് ഫോർ മീഡിയ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.



spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img