സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; ജിഎസ്ടി വകുപ്പ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥനെതിരെ കേസ്. എറണാകുളത്തെ ജിഎസ്ടി ഓഫീസിൽ സ്റ്റേറ്റ് ടാക്‌സ് ഓഫീസറായി ജോലി ചെയ്യുന്ന എസ്ബി അനിൽ ശങ്കർ ഉദ്യോഗക്കയറ്റം ലഭിക്കാനായി എംജി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള വ്യാജ ബികോം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നാണ് പോലീസ് കേസ്.

എറണാകുളം സെൻട്രൽ പോലീസ് ഇയാൾക്കെതിരെ വ്യാജരേഖ ചമച്ചതിനും വിശ്വാസ വഞ്ചനയ്ക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം 24നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 406, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ചരക്ക് സേവന നികുതി വകുപ്പിൽ ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിക്കാൻ വകുപ്പ് തല പരീക്ഷകൾ പാസ്സാകണം. അല്ലെങ്കിൽ തത്തുല്യമായ ബികോം ബിരുദം പാസ്സായാലും മതി. ഇയാൾ ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റിന്റെ സുതാര്യത പരിശോധന യൂണിവേഴ്‌സിറ്റി നടത്തിയപ്പോഴാണ് വ്യാജ ബിരുദമാണെന്ന് തെളിഞ്ഞത്.

അനിൽ ശങ്കർ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ പ്രകാരം ഇയാൾ പരീക്ഷ എഴുതിയിട്ടില്ലെന്നും ബിരുദം നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി സർവ്വകലാശാല എറണാകുളം ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറെ രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് പോലീസിന് പരാതി നൽകിയത്.

English Summary

fake graduation certificate to get promotion; Police registered a case against the GST department employee

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

Related Articles

Popular Categories

spot_imgspot_img