web analytics

നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബത്തിനു കൈമാറി; പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനം;സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്

ഇന്നലെ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബത്തിനു കൈമാറി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. രാത്രി രണ്ടരയോടെ കുടുംബം മലയാലപ്പുഴയിലേക്ക് തിരിച്ചു. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. Naveen Babu’s body was handed over to his family

ഇന്ന് പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംസ്‌കാരം. പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനമുണ്ടാവും.

പി.പി ദിവ്യയ്‌ക്കെതിരേ പ്രതിഷേധം ശക്തമാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും പത്തനംതിട്ട മലയാലപ്പുഴയില്‍ കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെയോടെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയയ്പ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പിപി ദിവ്യയ്ക്കും പ്രശാന്തനുമെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം പരാതി നല്‍കി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

പി.പി ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണി, പ്രശാന്തനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്നിവയില്‍ അന്വേഷണം വേണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ എസ്.പി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img