web analytics

ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ക്രൂരമായ ‘അശ്രദ്ധ’; കഴിഞ്ഞ വർഷം കാറപകടത്തിൽ മരിച്ച കീഴില്ലം സ്കൂളിലെ അധ്യാപികയ്ക്ക് വളയൻചിറങ്ങര സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ ചുമതല

ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ക്രൂരമായ ‘അശ്രദ്ധ’; കഴിഞ്ഞ വർഷം കാറപകടത്തിൽ മരിച്ച കീഴില്ലം സ്കൂളിലെ അധ്യാപികയ്ക്ക് വളയൻചിറങ്ങര സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ ചുമതല

കൊച്ചി: കഴിഞ്ഞ വർഷം കാറപകടത്തിൽ മരിച്ച അധ്യാപികയ്ക്ക് പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ ചുമതല നൽകിയ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നടപടി വിവാദമായി.

പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ ഫിസിക്സ് സീനിയർ അധ്യാപികയായിരുന്ന റെസി ടൈറ്റസിനെയാണ് മരിച്ച് പത്ത് മാസം കഴിഞ്ഞിട്ടും വളയൻചിറങ്ങര എച്ച്എസ്എസിലെ ഡപ്യൂട്ടി ചീഫായി നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച പുറത്തിറങ്ങിയ പരീക്ഷാ കേന്ദ്രങ്ങളിലെ ഡപ്യൂട്ടി ചീഫുമാരുടെ പട്ടികയിൽ റെസിയുടെ പേര് ഉൾപ്പെട്ടതോടെയാണ് സംഭവം പുറത്ത് വന്നത്.

ഇതോടെ കീഴില്ലം, വളയൻചിറങ്ങര സ്കൂളുകളിലെയും സംസ്ഥാനത്തെ ഹയർസെക്കൻഡറി അധ്യാപകരുടേയും വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചയും പ്രതിഷേധവും ശക്തമായി.

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ ചുമതലകൾക്കായി അധ്യാപകരെ നിയോഗിക്കുന്നത് ‘ഐ എക്സാംസ്’ പോർട്ടൽ മുഖേനയാണ്.

ഓരോ വർഷവും സ്കൂളുകൾ അധ്യാപകരുടെ പുതുക്കിയ പട്ടിക സമർപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചുമതലകൾ വിഭജിക്കുന്നത്. മാർച്ചിലെ പരീക്ഷയ്ക്ക് മുന്നോടിയായി രണ്ട് മാസം മുമ്പ് തന്നെ പട്ടിക സമർപ്പിച്ചിരുന്നു.

കീഴില്ലം സ്കൂളിൽ നിന്നുള്ള പുതുക്കിയ പട്ടികയിൽ റെസിയുടെ പേര് ഒഴിവാക്കിയിരുന്നുവെങ്കിലും, കഴിഞ്ഞ വർഷത്തെ ഡാറ്റ ഉപയോഗിച്ചാണ് ഡയറക്ടറേറ്റ് പട്ടിക തയ്യാറാക്കിയതാകാമെന്നാണു അധ്യാപകരുടെ സംശയം.

കഴിഞ്ഞ ഏപ്രിൽ 25ന് പുലർച്ചെ പരീക്ഷാ പേപ്പർ മൂല്യനിർണയം കഴിഞ്ഞ് മടങ്ങവെ പത്തനംതിട്ട ആറന്മുളയിൽ ഉണ്ടായ വാഹനാപകടത്തിലാണ് റെസി ടൈറ്റസ് മരിച്ചത്.

English Summary:
A controversy erupted after Kerala’s Higher Secondary Directorate mistakenly assigned exam duty to a teacher who died in a car accident 10 months ago, reportedly due to use of outdated data.

dead-teacher-assigned-exam-duty-controversy

Resi Titus, Higher Secondary Exams, Kerala Education, Exam Duty, Controversy, Kochi

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

Related Articles

Popular Categories

spot_imgspot_img