വരുൺ ചക്രവർത്തി തീർത്ത ചക്രവ്യൂഹം ഭേദിച്ച് പ്രോട്ടീസ്; രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ വിജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക

കെബർഹ: അഞ്ച് വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബോളിങ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല.

രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. മൂന്ന് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ഒരുഘട്ടത്തിൽ പ്രോട്ടീസ് നിര തകർന്നടിഞ്ഞപ്പോൾ, ഇന്ത്യക്ക് ജയപ്രതീക്ഷ ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കോട്സീയും ചേർന്ന് അവരെ ജയത്തിലേക്ക് നയിച്ചു.

സ്കോർ: ഇന്ത്യ – 20 ഓവറിൽ ആറിന് 124, ദക്ഷിണാഫ്രിക്ക – 19 ഓവറിൽ ഏഴിന് 128. ജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. ബുധനാഴ്ചയാണ് മൂന്നാം മത്സരം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ സ‍​ഞ്ജു സാം​സ​ൺ (പൂ​ജ്യം) ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ലെ ന​ഷ്ട​മാ​യി.

45 പ​ന്തി​ൽ 39 റ​ൺ​സ് നേ​ടി​യ ഹാ​ർ​ദി​ക്കി​ന്‍റെ ചെ​റു​ത്തു നി​ൽ​പ്പാ​ണ് ഇ​ന്ത്യ​യെ വ​ലി​യ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. പാ​ണ്ഡ്യ​യ്‌​ക്കു പു​റ​മേ ഇ​ന്ത്യ​ൻ ടീ​മി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. 20 പ​ന്തി​ൽ ഓ​രോ സി​ക്സും ഫോ​റും സ​ഹി​തം 20 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ, 21 പ​ന്തി​ൽ നാ​ലു ഫോ​റു​ക​ൾ സ​ഹി​തം 27 റ​ൺ​സെ​ടു​ത്ത അ​ക്ഷ​ർ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് ര​ണ്ട​ക്ക​ത്തി​ലെ​ത്തി​യ​വ​ർ.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ജെ​റാ​ൾ​ഡ് കോ​ട്സെ, എ​ൻ.​പീ​റ്റ​ർ, എ​യ്ഡ​ൻ മ​ർ​ക്രം, മാ​ർ​ക്കോ യാ​ൻ​സ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഒ​ര​റ്റ​ത്തു വി​ക്ക​റ്റു​ക​ൾ കൊ​ഴി​യു​മ്പോ​ഴും മ​റു​വ​ശ​ത്ത് ഉ​റ​ച്ചു​നി​ന്ന് പൊ​രു​തി​യ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

41 പ​ന്തു​ക​ൾ നേ​രി​ട്ട സ്റ്റ​ബ്സ്, ഏ​ഴു ഫോ​റു​ക​ളോ​ടെ 47 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. പ​ന്തും റ​ൺ​സും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ച്ച​തോ​ടെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഒ​മ്പതാ​മ​നാ​യി ഇ​റ​ങ്ങി​യ ജെ​റാ​ൾ​ഡ് കോ​ട്സെ​യു​ടെ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കോ​ട്സെ ഒ​മ്പ​തു പ​ന്തി​ൽ ര​ണ്ടു ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 19 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​രു​വ​രും ചേ​ർ​ന്ന് എ​ട്ടാം വി​ക്ക​റ്റി​ൽ 20 പ​ന്തി​ൽ 42 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്താ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ട്രി​സ്റ്റ​ൻ സ്റ്റ​ബ്സാ​ണ് മത്സരത്തിലെ താരം ഇ​ന്ത്യ​യ്ക്കാ​യി ക​രി​യ​റി​ലെ ആ​ദ്യ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ച്ച വ​രു​ൺ ച​ക്ര​വ​ർ​ത്തി​യാ​ണ് ബോ​ളിം​ഗ് ആ​ക്ര​മ​ണം ന​യി​ച്ച​ത്. നാ​ല് ഓ​വ​റി​ൽ 17 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് വ​രു​ൺ ച​ക്ര​വ​ർ​ത്തി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്.

ര​വി ബി​ഷ്ണോ​യും അ​ർ​ഷ്ദീ​പ് സിം​ഗും ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി. ഈ ​ജ​യ​ത്തോ​ടെ നാ​ലു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ക​ളി ജ​യി​ച്ചു

spot_imgspot_img
spot_imgspot_img

Latest news

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

Other news

Related Articles

Popular Categories

spot_imgspot_img
error: Content is protected !!