web analytics

എട്ട് വയസുകാരൻ രണ്ട് കാന്തങ്ങൾ അറിയാതെ വിഴുങ്ങി; പിന്നീട് നടന്നത് അത്ഭുതം ! ഏതായാലും ഭാഗ്യമുണ്ട്…..

കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. വിഴുങ്ങിപ്പോയ കാന്തങ്ങൾ ശരീരത്തിനുള്ളിൽ ഒട്ടിപ്പിടിക്കുമെന്നു ഭയന്നെങ്കിലും അത് സംഭവിച്ചില്ല. Eight-year-old boy accidentally swallows magnets while playing

സംഭവം ഇങ്ങനെ:

സംഭവം നടക്കുന്നത് കഴിഞ്ഞ വർഷമാണ്. വീട്ടുകാർ എട്ട് വയസുകാരൻ മകൻ ജൂനിയർ ഗാലന് കളിക്കാനായി ഒരു മാ​ഗ്നെറ്റ് ബിൽഡിം​ഗ് സെറ്റ് വാങ്ങിക്കൊടുത്തതാണ് സംഭവങ്ങളുടെ തുടക്കം.കാന്തം കൊണ്ടുള്ള ഈ സെറ്റ് വച്ച് അവൻ കളിക്കുന്നതിനിടയിൽ അതിൽ‌ രണ്ട് കാന്തങ്ങൾ എട്ട് വയസുകാരൻ അറിയാതെ വിഴുങ്ങി. കളിക്കുന്നതിനിടയില്‍ രണ്ട് കാന്തങ്ങളെടുത്ത് വായില്‍ നാവിന്‍റെ രണ്ട് ഭാഗത്തുമായി വച്ച് നോക്കുന്ന സമയത്ത് അബദ്ധത്തില്‍ അത് വിഴുങ്ങിപ്പോക്കുകയായിരുന്നു.

കാര്യമറിഞ്ഞ വീട്ടുകാർ ഒട്ടും വൈകാതെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. എക്സ് റേയിൽ അവന്‍റെ വയറ്റില്‍ രണ്ട് കാന്തങ്ങളും കണ്ടെത്തി. ഇനി ഭയക്കാനില്ലെന്നും കാന്തം വയറ്റില്‍ നിന്നും തനിയെ പോയിക്കോളും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട്, കാന്തങ്ങള്‍ പോയോ എന്ന് നോക്കാനായി വീണ്ടും ഒരു എക്സ് റേ കൂടി എടുത്തു. അതില്‍ കാന്തം ശരീരത്തില്‍ ഇല്ല എന്ന് സ്ഥിരീകരിച്ചു.

കാന്തങ്ങള്‍ ഏതെങ്കിലും അവയവത്തിന്‍റെ രണ്ട് ഭാഗത്തായി ഒട്ടിപ്പിടിച്ചിരുന്നുവെങ്കില്‍ അത് വലിയ അപകടത്തിന് വഴിവച്ചേനെ എന്നാണ് ജൂനിയറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img