കുട്ടിയ വീട്ടിൽ കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു; എട്ടാം ക്ലാസുകാരനെ കാണാതായ സംഭവത്തിൽ കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍

കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. തൊടുപുഴ ബസ് സ്റ്റാന്‍ഡിലെ കൈനോട്ടക്കാരനായ ശിവകുമാര്‍ ആണ് പിടിയിലായത്.

ശിവകുമാറാണ് കുട്ടി തൊടുപുഴയിലുണ്ടെന്ന വിവരം രാവിലെ രക്ഷിതാവിനോട് ഫോണിൽ വിളിച്ച് പറഞ്ഞത്. ഇയാൾ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് തീരുമാനം. കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

ഇന്ന് രാവിലെ തൊടുപുഴ ബസ് സ്റ്റാന്റില്‍ നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോയ കുട്ടി പരീക്ഷാ സമയം തീരുന്നതിന് മുമ്പ് സ്‌കൂളില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

എന്നാൽ രാവിലെ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയ കുട്ടി ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടർന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. കുട്ടി സ്‌കൂളില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതും ലുലു മാളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

കടവന്ത്ര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ ആരംഭിച്ച പോലീസ് അന്വേഷണത്തിനിടെ മൂവാറ്റുപുഴ ബസില്‍ ഒരു കുട്ടി കയറിപ്പോയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതുപ്രകാരം മൂവാറ്റുപുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി ജനക്കൂട്ടം

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ, അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി...

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം;...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

ഇടിമിന്നലോടുകൂടിയ മഴ വരുന്നു

ഇടിമിന്നലോടുകൂടിയ മഴ വരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img