web analytics

‘നല്ലൊരു മലയാളി കുട്ടിയെ കണ്ടെത്തിയാല്‍ കല്യാണം കഴിച്ച് ഇവിടെ കൂടും’; കിലി പോളിന്റെ മറുപടി വൈറൽ

മലയാളി ആരാധകർ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന സോഷ്യൽ മീഡിയ താരമാണ് ടാന്‍സാനിയൻ സ്വദേശിയായ കിലി പോൾ. ദിവസങ്ങൾക്ക് മുൻപ് കേരളത്തിലെത്തിയ കിലിയുടെ വീഡിയോകളും ഫോട്ടോയുമെല്ലാം വ്യാപകമായി പ്രചരിച്ചിരിക്കുന്നു.

കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ‘ഇന്നസെന്റ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലുലുവിൽ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് കിലി നൽകിയ മറുപടിയാണ് വൈറലാകുന്നത്.

സിംഗിളാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കിലിയുടെ മറുപടി. ‘അതെ ഞാൻ സി​ഗിളാണ്. ഇതുവരെ ഞാൻ വിവാഹം കഴിച്ചിട്ടില്ല. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തുകയാണെങ്കിൽ കേരളത്തിൽ കൂടാൻ തയ്യാറാണ്’, എന്നും കിലി പറഞ്ഞു.

കൂടാതെ മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടി ശോഭനയാണെന്നും നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു.

അതേസമയം, ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കിലി പോൾ. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് തൻവിയാണ് സംവിധാനം നിർവഹിക്കുന്നത്.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി,

ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈന‍ർ: ആന്‍റണി സ്റ്റീഫൻ, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img