web analytics

ഉള്ള സ്വത്തുക്കളെല്ലാം കണ്ടുകെട്ടും, ഒന്നും രണ്ടുമല്ല, 89.19 കോടി രൂപയുടെ സ്വത്തുവകകൾ; പോരാത്തതിന് 908 കോടി രൂപ പിഴയും കെട്ടണം; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  എംപിയ്ക്ക് എട്ടിൻ്റെ പണി നൽകി ഇഡി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിഎംകെ എംപി എസ്. ജഗത്രക്ഷകനും കുടുംബത്തിനും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) 908 കോടി രൂപ പിഴ ചുമത്തി. ED has given the MP eight tasks in the money laundering case

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) ലംഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഫെമ സെക്ഷൻ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

ജഗത് രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളിൽ ചെന്നൈയിലെ ഇഡി സംഘം നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇഡിയും ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

2021 ഡിസംബർ ഒന്നിനാണ് ജഗത് രക്ഷകനും കുടുംബത്തിനും ഇവരുമായി ബന്ധപ്പെട്ട ഒരു കമ്പനിക്കുമെതിരെ ഇഡി കേസെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. 

2017ൽ സിംഗപ്പൂരിലെ ഒരു ഷെൽ കമ്പനിയിൽ 42 കോടി രൂപയുടെ നിക്ഷേപം, കുടുംബാംഗങ്ങൾ ഓഹരികൾ സമ്പാദിച്ചതും കൈമാറ്റം ചെയ്തതും, ഒരു ശ്രീലങ്കൻ സ്ഥാപനത്തിൽ 9 കോടി രൂപയുടെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. 

അന്വേഷണത്തിൽ ഫെമ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്നാണ് പിടിച്ചെടുത്ത സ്വത്തുക്കൾ കണ്ടുകെട്ടാനും പിഴ ചുമത്താനും ഉത്തരവിട്ടതെന്ന് ഇ.ഡി പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img