web analytics

ലഘുഭക്ഷണത്തിനായി ഒരു പാക്കറ്റ് ചിപ്സ്, അല്ലെങ്കില്‍ റോസ്റ്റ് ചെയ്ത ഒരു പാക്കറ്റ് അണ്ടിപ്പരിപ്പ്; ഇതുമതി നിങ്ങളെ വേഗത്തിൽ വയസനാക്കാൻ

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം ശീലമാക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പ്രായം അതിവേഗം വര്‍ധിപ്പിക്കും എന്ന് പുതിയ പഠനങ്ങള്‍. ലഘുഭക്ഷണത്തിനായി ഒരു പാക്കറ്റ് ചിപ്സ്, അല്ലെങ്കില്‍ റോസ്റ്റ് ചെയ്ത ഒരു പാക്കറ്റ് അണ്ടിപ്പരിപ്പ് കഴിക്കുകയാണെങ്കില്‍ അത് പ്രായം പെട്ടെന്ന് കൂട്ടുമെന്നാണ് റിപ്പോർട്ട്. ശരീരത്തിലെ സെല്ലുകള്‍ നശിക്കാന്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കാരണമാകുന്നു എന്നാണ് പുതിയ ഇറ്റാലിയന്‍ പഠനം പറയുന്നത്.

പഞ്ചസാര അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും പായ്ക്ക് ചെയ്ത ജ്യൂസുകൾ, ബ്രെഡുകൾ, സംസ്കരിച്ച മാംസങ്ങൾ, റെഡി-ടു-ഹീറ്റ് മീൽസ്, പ്രീ-മിക്സ്ഡ് മീൽസ്, ബേക്കിംഗ് മിക്സുകൾ ഇതെല്ലാം ശരീരത്തിന് ദോഷകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണത്തിലേക്ക് അതിവേഗം മാറിയില്ലെങ്കില്‍ അത് ശരീരത്തിന് ദോഷകരമായി മാറുമെന്നാണ് പൂനം.

30 വയസുള്ള നിങ്ങള്‍ ജങ്ക് ഫുഡ്‌ സ്ഥിരമായി കഴിക്കുന്ന ആള്‍ ആണെങ്കില്‍ നിങ്ങളുടെ സെല്ലുകള്‍ക്ക് ഒരു പത്ത് വര്‍ഷമെങ്കിലും അധികം പ്രായക്കൂടുതല്‍ നേരിട്ടേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അൾട്രാ പ്രോസസ്ഡ് ഫുഡ് അടങ്ങിയ ഭക്ഷണക്രമം സന്ധിവാതം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യത കൂട്ടും. ശരീരത്തിലെ സെല്ലുകള്‍ നശിക്കുന്നതിനാലാണ് ഇത്തരം രോഗങ്ങള്‍ കൂട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ശരീരത്തിന് വേണ്ടത്. ഈ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അത് വയറിനെ ദോഷകരമായി ബാധിക്കും. അവയവങ്ങള്‍ക്ക് നിങ്ങളെക്കാള്‍ പ്രായമാകാന്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കാരണമാകുന്നു. പഠനം ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img