web analytics

കോണ്‍ഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം; കേസ് എടുക്കാതെ പോലീസ്

കോഴിക്കോട് എടച്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐ നേതാക്കള്‍ കൊലവിളി പ്രസംഗം നടത്തിയിട്ടും കേസ് എടുക്കാതെ പോലീസ്.DYFI leaders’ murderous speech against Congress leader. The police did not take the case

എന്നാല്‍ കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പരാതിയില്‍ കലാപാഹ്വാനത്തിനും പോലീസ് കേസ് എടുത്തിട്ടുണ്ട്.

എടച്ചേരിയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിജേഷ് കണ്ടിയിലിനെതിരെയാണ് ഡിവൈഎഫ്ഐ കൊലവിളി പ്രസംഗം നടത്തിയത്.

പരാതിയില്‍ കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനാണ് എടച്ചേരി പൊലീസ് പറഞ്ഞതെന്നാണ് നിജേഷ് പ്രതികരിച്ചത്.

“നിജേഷ് നടക്കണോ, കിടക്കണോ എന്ന് ഡിവൈഎഫ്ഐ തീരുമാനിക്കും. അടിച്ച് നിജേഷിന്റെ രണ്ടുകാലും മുറിക്കും. ഡിവൈഎഫ്ഐ ആണ് പറയുന്നത്.

നിജേഷിന്റെ വീട്ടില്‍ പോയത് പ്രതീകാത്മക പ്രതിഷേധം നടത്താനല്ല, വീട്ടില്‍ ഉണ്ടെങ്കില്‍ വീട്ടില്‍ കയറി അടിക്കും.” എന്നായിരുന്നു ഡിവൈഎഫ്ഐയുടെ കൊലവിളി പ്രസംഗം.

കൂത്തുപറമ്പ് വെടിവയ്പ്പില്‍ പരുക്കുപറ്റി കിടന്ന പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന ഒരു പോസ്റ്റര്‍ നിജേഷ് ഷെയര്‍ ചെയ്തതാണ് ഡിവൈഎഫ്ഐയെ പ്രകോപിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വന്ന പരാതിയിലാണ് കലാപാഹ്വാനത്തിനെതിരെ നിതീഷിനെതിരെ കേസ് എടുത്തത്. എന്നാല്‍ കൊലവിളി പ്രസംഗത്തിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് അനങ്ങിയിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img