web analytics

മുടി മുഴുവൻ കൊഴിഞ്ഞു,എന്തെങ്കിലും കഠിനമായി ചെയ്താൽ ഉടൻ ആർത്തവം തുടങ്ങും; സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കേണ്ട സ്ഥിതി; ദുൽഖർ സൽമാൻ്റെ നായികയ്ക്ക് അപൂർവ രോഗം

തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതത്തെ കീഴ്മേൽ മറിച്ചത്.

കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം നടത്തിയ ഷോൺ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ, രജനി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

അഭിനയത്തേക്കാളേറെ മോഡലിംഗിൽ ശ്രദ്ധിക്കുന്ന താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നുവെന്നും തലമുടി കൊഴിഞ്ഞു പോയെന്നും നടി പറയന്നു. 2024 എന്നെ സംബന്ധിച്ച് വൈൽഡ് ആയിരുന്നുവെന്നും എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥ ഗുരുതരമായിരുന്നുവെന്നും ഷോൺ റോമി വെളിപ്പെടുത്തി.

പലതും ഉപേക്ഷിക്കേണ്ടി വന്നു. വർക്കൗട്ട് മുതൽ എന്തെങ്കിലും കഠിനമായി ചെയ്താൽ ഉടൻ ആർത്തവം തുടങ്ങും. ജീവിതത്തിന്റെ വേ​ഗത കുറയ്‌ക്കേണ്ടി വന്നു. ചിലതെല്ലാം ഉപേക്ഷിച്ചപ്പോൾ ചിലതെല്ലാം ദൈവത്തെ ഏൽപ്പിച്ചു ​ഗോവയിലേക്ക് പോയി, ജീവിതത്തിന്റെ വേ​ഗത കുറച്ചത് തനിക്ക് ​ഗുണം ചെയ്തുവെന്നും നടി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img