web analytics

കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ലഹരി പാർട്ടി; പിതാവടക്കം 4 പേർ പിടിയിൽ

തിരുവനന്തപുരം: കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ലഹരി പാർട്ടി നടത്തിയ യുവാക്കൾ പിടിയിൽ. സംഭവത്തിൽ കൊല്ലം പത്തനാപുരത്തു നിന്നും കുഞ്ഞിന്റെ പിതാവുൾപ്പെടെ നാലുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് പിടിയിലായിരിക്കുന്നത്.

തിരുവനന്തപുരം മണക്കാട് സ്വദേശി വിവേക്, കഠിനംകുളം സ്വദേശി വിപിൻ, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്.

പേയാട് സ്വദേശിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ലഹരി പാർട്ടി നടത്തിയത്.

പാർട്ടി നടക്കുന്നിടത്തു നിന്നും 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ എന്നിവയും, ഒരു ഡിജിറ്റൽ ത്രാസും എക്സൈസ് സംഘം പിടിച്ചെടുത്തു.

ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

തുടർന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

Related Articles

Popular Categories

spot_imgspot_img