ഇരിട്ടിയിൽ 100 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), പശ്ചിമ ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് കാറിൽ ലഹരിമരുന്ന് കടത്തുകയായിരുന്നു ഇവർ. കൂട്ടുപുഴയിൽ വാഹനപരിശോധനയ്ക്കിടയിലാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസും ചേർന്ന് ഇരുവരെയും പിടികൂടി. ലഹരി കടത്താനുപയോഗിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.ഇരുവരും പയ്യാമ്പലത്തെ ഫ്ലാറ്റിൽ ദമ്പതിമാെരന്ന വ്യാജേന താമസിക്കുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ.യുമായി വരുന്ന വഴിയാണ് അറസ്റ്റിലായത്.
English summary: Drug trafficking; couple arrested with MDMA