web analytics

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനപരിശോധക്കിടെ ‘ബോംബ്’ എന്ന് ഡ്രൈവർ ; കളി കാര്യമായി…!

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനപരിശോധക്കിടെ ‘ബോംബ്’ എന്ന് ഡ്രൈവർ

തിരുവനന്തപുരം വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിച്ചപ്പോൾ ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിക്ക് ഇടവരുത്തി ഡ്രൈവർ അറസ്റ്റിൽ.

കോഴിക്കാട് വടകര സ്വദേശി സുജിത്തിനെ(44) ആണ് സുരക്ഷാസേനയായ സി.ഐ. എസ്.എഫിന്റെ പരാതിയുടെ തുടർന്ന് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

യു.എ.ഇ.യിൽ പൊടിക്കാറ്റ് ശക്തം; ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി എമിറേറ്റ്സ് ഹെൽത്ത് സർവീസസ്

തിങ്കളാഴ്ച രാവിലെ എട്ടോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെ ഗേറ്റ് നമ്പർ പത്തിലായിരുന്നു സംഭവം.

ഇവിടെയുളള സി. ഐ. എസ്. എഫിന്റെ പരിശോധന കഴിഞ്ഞുമാത്രമേ വിമാനത്താവളത്തിനുളളിലെ എയർസൈഡ് ഉൾപ്പെട്ട ഭാഗത്തേക്ക് വാഹനങ്ങൾക്ക് കടക്കാനാകുക.

വിമാനത്താവളത്തിലെ സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്. എയർസൈഡിലുളള സ്വിവറേജ് മാലിന്യം സംഭരിക്കുന്നതിനുളള വാഹനവുമായി എത്തിയ സുജിത്തിന്റെ വണ്ടിയിൽ ഫലങ്ങൾ ഉൾപ്പെട്ട പൊതിയുണ്ടായിരുന്നു.

ഇത് പരിശോധിക്കുന്നതിനിടെ ‘ ബനാന ഈസ് നോട്ട് എ ബോംബ് ‘ എന്ന് സുജിത് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതേ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുവെയ്ക്കുകയും അടിയന്തര സാഹചര്യത്തിൽ വിമാനത്താവളത്തിൽ ബോംബ് ത്രെഡ് അസസ്‌മെന്റ് കമ്മിറ്റി കൂടി.

തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ബോംബില്ലെന്ന് കണ്ടെത്തി. അതേ സമയം ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിക്ക് ഇടവരുത്തിയതിനെ തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറി. ഇയാൾക്കെതിരെ കേസെടുത്തതായി വലിയതുറ പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്!

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്! ലഖ്‌നൗ:...

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത്...

Related Articles

Popular Categories

spot_imgspot_img