web analytics

ഫാസ്റ്റ് ഫുഡ് ഫാക്ടറിയിൽ റെയ്‌ഡ്‌: ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത് നായയുടെ തല !

വൃത്തിഹീനമായ രീതിയിലാണ് ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ഫാസ്റ്റ് ഫുഡ് നിർമ്മിക്കുന്ന ഫാക്ടറിയിൽ ഉദ്യോഗസ്ഥർ ഞായറാഴ്ച നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫ്രിഡ്ജിൽ നിന്ന് നായയുടെ തല കണ്ടെത്തി. കൂടാതെ, അരിഞ്ഞുവെച്ച നിലയിലുള്ള മാംസവും, ക്രഷർ മെഷീനും പാചക എണ്ണയും കണ്ടെത്തിയിട്ടുണ്ട്.

മൊഹാലിയിലെ മട്ടൗറിൽ ചെറുകിട കച്ചവടക്കാർക്ക് മോമോസ് വിതരണം ചെയ്യുന്ന ഫാക്ടറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനക്കിടെയാണ് നായയുടെ തല കണ്ടെത്തിയത്. പരിശോധനക്കു പിന്നാലെ ഇവർ ഒളിവിൽ പോയതായാണ് വിവരം.

നായയുടെ തല പരിശോധനക്കായി വെറ്ററിനറി വകുപ്പിന് അയച്ചിട്ടുണ്ട്. നായയുടെ ജഡം പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. നായ മാംസം മോമോസിലും സ്പ്രിങ് റോളിലും ഉപയോഗിച്ചതാണോ ഫാക്ടറി ജീവനക്കാർ ഭക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചുവരുന്ന ഫാക്ടറിയെ കുറിച്ച് മുമ്പും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. സമീപത്തായി ബേക്കറി ഷോപ് നടത്തുന്നയാളാണ് ഫാക്ടറിയുടമ.
ഈ ഫാക്ടറിയിൽ നിന്നാണ് ചണ്ഡീഗഡ്, പഞ്ച്കുല, മൊഹാലി എന്നിവിടങ്ങളിൽ മോമോസ്, സ്പ്രിങ് റോൾസ് ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്നത്.

നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് മുനിസിപ്പൽ സംഘം സിഡൻഷ്യൽ വീട്ടിൽ പ്രവർത്തിക്കുന്ന മോമോസ്, സ്പ്രിംഗ് റോൾ ഫാക്ടറിയിൽ റെയ്ഡ് നടത്തിയത്. തൊഴിലാളികൾ മലിനജലവും ചീഞ്ഞ പച്ചക്കറികളും ഉപയോഗിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

വയനാടിന് ലീഗിന്റെ കൈത്താങ്ങ്: 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ കവർന്നെടുത്ത സ്വപ്നങ്ങൾക്ക് മീതെ അതിജീവനത്തിന്റെ പുതുനിറം ചാർത്തി മുസ്ലിം...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

Related Articles

Popular Categories

spot_imgspot_img