web analytics

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസു സൈബ (ഷംസുദീൻ) അറസ്റ്റിൽ. സിനിമയുടെ നിർമാതാവ് ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി.

കരാറിൽ നിശ്ചയിച്ചതിലധികം തുക ചിത്രീകരണത്തിനായി വാങ്ങിയതും വിശ്വാസവഞ്ചന നടത്തിയതുമാണ് പരാതിയിലെ ആരോപണം.

രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമ പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും, ചിത്രീകരണം അവസാനിക്കുമ്പോൾ ചെലവ് മൂന്ന് കോടി 25 ലക്ഷം രൂപയായി ഉയർന്നുവെന്നാണ് നിർമാതാവിന്റെ പരാതി.

സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടികളും ഉണ്ടായതായി പരാതിയിൽ പറയുന്നു. ഷംസുദീനെ കൂടാതെ സിനിമയുമായി ബന്ധപ്പെട്ട അഞ്ചുപേരുടെ പേരും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നിലവിൽ സംവിധായകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിർമാതാവ് വ്യക്തിപരമായ വൈരാഗ്യം തീർക്കാനാണ് കേസ് കൊടുത്തതെന്നും, ചിത്രീകരണത്തിനാവശ്യമായ തുക മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നും ഷംസു സൈബ പ്രതികരിച്ചു.

ഷൂട്ടിംഗ് സമയത്ത് നിർമാതാവുമായുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് നടപടി എന്നാണ് അദ്ദേഹത്തിന്റെ വാദം.

ചിത്രീകരണത്തിനിടെ നിർമാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ പ്രതിഫലത്തെച്ചൊല്ലി തർക്കങ്ങളുണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് സിനിമാറ്റോഗ്രാഫർ ഫെഫ്കയ്ക്ക് പരാതി നൽകിയിരുന്നുവെങ്കിലും, റിലീസിന് ശേഷം തുക നൽകാമെന്ന നിർമാതാവിന്റെ ഉറപ്പിനെ തുടർന്ന് സംഘടന വിഷയം പരിഹരിച്ചിരുന്നു.

English Summary:

Film director Shamsu Saiba was arrested in Kochi over a financial fraud complaint filed by the producer of the film Abhilasham. The producer alleges he took more money than agreed and breached trust, while the director claims the case is driven by personal vendetta.Film director Shamsu Saiba was arrested in Kochi over a financial fraud complaint filed by the producer of the film Abhilasham. The producer alleges he took more money than agreed and breached trust, while the director claims the case is driven by personal vendetta.

director-shamsu-saiba-arrested-fraud-case

Shamsu Saiba, Abhilasham Movie, Arrest, Fraud Case, Malayalam Cinema, Kochi, Film Controversy

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img