web analytics

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ മുംബൈയിലെ വസയിലെ വസതിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ച് നാളുകളായി ശ്വാസതടസത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

1960ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേറാ, ഹം ഭി തേറാ’ എന്ന സിനിമയിലൂടെയായിരുന്നു ധർമേന്ദ്രയുടെ ബോളിവുഡ് അരങ്ങേറ്റം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ എന്നിവയുൾപ്പെടെ അനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ മഹാനായി ഉയർത്തി.

ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ ഈ ഡിസംബർ 25ന് റിലീസിനെത്താനിരിക്കുകയാണ്.

ധർമേന്ദ്രയുടെ ഭാര്യ പ്രശസ്ത നടി ഹേമാമാലിനിയാണ്. ആദ്യ ഭാര്യ പ്രകാശ് കൗർ. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ ഉൾപ്പെടെ ആറ് മക്കളുണ്ട്.

English Summary

Bollywood legend Dharmendra has passed away at the age of 89. He died at his residence in Vasai, Mumbai, weeks before his 90th birthday. The actor had been undergoing treatment for breathing difficulties.
Dharmendra, who began his film career in 1960 with “Dil Bhi Tera, Hum Bhi Tere”, rose to fame through classics like Sholay, Dharam Veer, Chupke Chupke, and Dream Girl. His final film “Ikkis” is set to release on December 25.
He is survived by his wife Hema Malini, his first wife Prakash Kaur, and six children including Sunny Deol, Bobby Deol, and Esha Deol.

dharmendra-passes-away-at-89-bollywood-legend

Dharmendra, Bollywood, Actor death, Hema Malini, Sunny Deol, Hindi cinema, Mumbai, Obituary

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

Related Articles

Popular Categories

spot_imgspot_img