web analytics

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല ; ഇടുക്കിയിൽ ബാങ്കിന് മുന്നിൽ സമരം

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല ; ഇടുക്കിയിൽ ബാങ്കിന് മുന്നിൽ സമരം

ഇടുക്കി നെടുങ്കണ്ടത്ത് മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന്് കോടികള്‍ വെട്ടിച്ച ഇടുക്കി ഡിലേഴ്‌സ് സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വയോധികരും,വിധവകളുമടങ്ങുന്ന നിക്ഷേപകര്‍ തിങ്കളാഴ്ച ബാങ്ക് തുറക്കാന്‍ അനുവദിക്കാതെ ബാങ്ക് പടിക്കല്‍ സമരം നടത്തി.

കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നില്ലെന്ന പരാതിയിലാണ് നിക്ഷേപകര്‍ വീണ്ടും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

സാധരണക്കാരായ നിരവധി നിക്ഷേപകര്‍ക്കാണ് പണം തിരികെ ലഭിക്കാനുള്ളത്. നെടുങ്കണ്ടത്തെ പ്രധാന ശാഖയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാണ് നിക്ഷേപകര്‍ സമര രംഗത്ത് എത്തിയിരിക്കുന്നത്.

പല നിക്ഷേപകരും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെങ്കിലും ഇതുവരെയും പണം മടക്കി ലഭിച്ചിട്ടില്ല.

പൊലീസിന്റെ സാന്നിധ്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും നിലവിലെ ഭരണ സമിതി പണം മടക്കി നല്‍കാതെ വന്നതോടെയാണ് നിക്ഷേപകര്‍ ബാങ്കിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി സമരം ആരംഭിച്ചത്.

ജീവനക്കാരെ ഓഫിസിലേക്ക്് കടക്കാന്‍ അനുവദിക്കാതെയായിരുന്നു സമരം. രാവിലെ എത്തിയ സെക്രട്ടറിഅടക്കമുള്ള ജീവനക്കാര്‍ തിരികെ പോയി.

വൈകിട്ട് അഞ്ചോടെ

നെടുങ്കണ്ടം പൊലിസ് എത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വരും ദിവസം ബാങ്ക് പ്രസിഡന്റുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പില്‍ സമരക്കാര്‍ തത്കാലികമായി പിരിഞ്ഞു. അടുത്ത ദിവസവും ബാങ്കിന് മുന്നില്‍ സമരം നടത്തും.

(നിക്ഷേപത്തുക തിരികെ ലഭിച്ചില്ല ; ഇടുക്കിയിൽ ബാങ്കിന് മുന്നിൽ സമരം)

തുക തിരികെ ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം നിലവിലെ ഭരണസമിതിയിലെ 10 അംഗങ്ങളുമായും ഒരുമിച്ച് ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ മുമ്പും സമരം നടത്തിയിരുന്നു.

അന്ന് പ്രതിഷേധം ശക്തമായതോടെ ഏതാനും ആളുകള്‍ക്ക് മാത്രമാണ് തുച്ഛമായ തുക വിതരണം ചെയ്തത്. പണം തിരികെ ലഭിക്കുന്നത് വരെ സൊസൈറ്റി തുറക്കാന്‍ അനുവദിക്കാതെ സമരം തുടരുമെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

കോടതി ഉത്തരവ് ലഭിച്ച് ഒരു വര്‍ഷമായിട്ടും നിക്ഷേപ തുകയായ 130000 രുപ തിരികെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടം ചെമ്പകക്കുഴി സ്വദേശി ബാങ്കിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച സംഭവവും മുമ്പ് ഉണ്ടായിരുന്നു.

മുതലിലൊ പലിശയിലൊ ഒരു രൂപ പോലും തരുന്നില്ലെന്നാണ് ഇവരുടെ പരാതി. പണം ഉടനെ തിരികെ നല്‍കാമെന്ന സ്ഥിരം പല്ലവിയാണ് ഓരോ തവണയും നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.

ഓരോ അവധി്ക്കും ബാങ്കില്‍ എത്തുമ്പോള്‍ അടുത്ത അവധി പറഞ്ഞ് മടക്കി അയക്കുകയാണെന്നാണ് നിക്ഷേപകരുടെ പരാതി.

നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇടുക്കിയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിരുന്നു.

കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ ഡിസംബർ 20 നാണ് നിക്ഷേപകൻ മുളങ്ങാശേരി സാബു ആത്മഹത്യ ചെയ്തത്.

തുടർന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സെക്രട്ടറിയും രണ്ടു ജീവനക്കാരും ഭാര്യയുടെ ചികിത്സയ്ക്ക് പണം ചോദിച്ചു ചെന്നപ്പോൾ പിടിച്ചു തള്ളിയതായും ഇവരാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും എഴുതിയിരുന്നു.

പിന്നാലെ ബാങ്കിന്റെ മുൻ പ്രസിഡന്റും മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയായിരുന്ന വി.ആർ.സജിയും സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. ഇതോടെ സംഭവം വിവാദമാകുകയും വൻ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവി ഇടപെട്ട് ഡി.വൈ.എസ്.പി.യും രണ്ട് സി.ഐ.മാരും രണ്ട് എസ്.ഐ.മാരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

Related Articles

Popular Categories

spot_imgspot_img