web analytics

വൃത്തിഹീനമായ പരിസരം; ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു

ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു.

ഇടുക്കി ചേറ്റുകുഴിയിൽ മത്സ്യവും , കോഴിയും വ്യാപാരം നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. തൗഫീക്ക് ഫിഷ് മാർട്ടിനെതിരെയാണ് കേസെടുത്തത്.

ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും നടത്തിവന്നിരുന്ന കടയിൽ നിന്നും കോഴിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ ദിവസവും റോഡിലൂടെ ഒഴുക്കി ചേറ്റുകുഴിയിലുള്ള പൊതു ഓടയിലേക്കാണ് തള്ളിയിരുന്നത്.

മത്സ്യം വയ്ക്കാൻ ഉപയോഗിക്കുന്ന ബോക്‌സുകളും മറ്റ് മലിന വസ്തുക്കളും റോഡിൽ തന്നെ കൂട്ടിയിട്ടിരുന്ന നിലയിലും ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ഉണ്ടാവുകയും വണ്ടൻമേട് ഹെൽത്ത് ഇൻസ്‌പെക്ടർ കട ഉടമയ്ക്ക് പലതവണ നിർദേശം നൽകുകയും ചെയ്‌തെങ്കിലും കടയുടമ നിർദ്ദേശം പാലിച്ചില്ല.

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നെടുംകണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കുറ്റപത്രം സമർപ്പിച്ചു.

മലമ്പനി ഉൾപ്പെടെയുള്ള പല പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനും നോട്ടീസ് നൽകിയിട്ടും നിർദ്ദേശങ്ങൾ പാലിക്കുന്നതിന് വീഴ്ച വരുത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ.ടി. ആന്റണി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും കാത്തിരിക്കുന്നു

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img