web analytics

‘കാക്ക പഴയ കാക്കയല്ല’; വീട്ടമ്മയുടെ കയ്യിൽ നിന്നും തട്ടിയെടുത്തത് 500 രൂപ, അടവുകൾ പലതും പയറ്റിയിട്ടും നോട്ട് താഴെയിട്ടില്ല, ഒടുവിൽ വീട്ടമ്മ ചെയ്തത് കണ്ടോ; വീഡിയോ കാണാം

പക്ഷികളുടെയും മൃഗങ്ങളുടെയും രസകരമായ വിഡിയോകൾ ഞൊടിയിലയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുക. ചിരിപ്പിക്കുന്നതും കൗതുകമുണർത്തുന്നതുമായ ധാരാളം വിഡിയോകൾ നാം കണ്ടിട്ടുമുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ 500 രൂപയും കൊത്തി പറന്ന കാക്കയുടെ വായിൽ നിന്നും പണം തിരികെ കിട്ടുന്നതിന് വീട്ടമ്മ പെടാപ്പാട് പെടുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്.

https://www.instagram.com/reel/C427LfhPh27/?utm_source=ig_web_copy_link

 

കാക്കയുടെ വായിൽ നിന്നും 500 രൂപ നോട്ട് കിട്ടുന്നതിന് വീട്ടമ്മ പല പ്രയോ​ഗങ്ങളും പയറ്റുന്നത് വിഡിയോയിൽ കാണാം, അവസാനം ഒരു മുന്തിരി വെച്ചു നീട്ടി. എന്നാൽ തന്റെ ചുണ്ടിലിരുന്ന 500 രൂപ നോട്ട് ആദ്യം സുരക്ഷിതമായി കാലിനിടയിൽ തിരികിവെച്ച ശേഷമാണ് മുന്തിരിയില്‍ കൊത്തുന്നതിന് വേണ്ടി കാക്ക ആഞ്ഞത്. പിന്നീട് കാക്കയുടെ കാലിനിടയിൽ നിന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വീട്ടമ്മയ്ക്ക് പണം കിട്ടിയത്.

‘500 രൂപ കിട്ടിയിട്ടുണ്ട്, ഷോപ്പിങ്ങിന് പോകാമെന്ന’ കുറിപ്പോടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോ വളരെ വേ​ഗം തന്നെ വൈറലായി. നിരവധി ആളുകളാണ് വിഡിയോയിൽ പ്രതികരിച്ച് എത്തിയത്. ‘കാക്ക പഴയ കാക്ക അല്ലെന്നായിരുന്നു ഒരാൾ രസകരമായ കമന്റ്. പിന്നെയും നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.

 

Read Also: വാഹനത്തിന് പുതുച്ചേരി രജിസ്‌ട്രേഷൻ; കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി; സുരേഷ് ഗോപിക്ക് തിരിച്ചടി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img