web analytics

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; കൊച്ചിയിൽ ഹോട്ടൽ ഉടമയ്ക്ക് ക്രൂര മർദനം, രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: ഹോട്ടല്‍ ഉടമയെ മർദിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ. എറണാകുളം സ്വദേശി അശ്വിൻ, പത്തനംതിട്ട കോന്നി സ്വദേശി അജ്മൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിനെ ചൊല്ലിയാണ് ആക്രമണം നടന്നത്. ഹോട്ടല്‍ ഉടമയായ കാസർകോട് സ്വദേശി സഹദിനാണ് മർദ്ദനമേറ്റത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ മാസം 27നായിരുന്നു ഹോട്ടല്‍ ഉടമയ്ക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.

ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിന്‍റെ പേരിലാണ് മർദ്ദനമെന്നും പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഹോട്ടല്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതുമെല്ലാം സിസിടിവി ദൃശ്യത്തില്‍ കാണാം.

 

Read Also: ‘കാക്ക പഴയ കാക്കയല്ല’; വീട്ടമ്മയുടെ കയ്യിൽ നിന്നും തട്ടിയെടുത്തത് 500 രൂപ, അടവുകൾ പലതും പയറ്റിയിട്ടും നോട്ട് താഴെയിട്ടില്ല, ഒടുവിൽ വീട്ടമ്മ ചെയ്തത് കണ്ടോ; വീഡിയോ കാണാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img