കോട്ടയം: പുതുക്കിപ്പണിത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ കേൺഗ്രസ്സ്.Congress opposes move to name EMS Namboothiripad for renovated panchayat community hall.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി കവലയിൽ രാവിലെ 8.30 ന് പ്രതിഷേധ പ്രകടനം നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചാണ്ടി ഉമ്മൻ അടക്കമുള്ളവരുടെ സാന്നിധ്യവും ഉണ്ടാകും.
പുതുപ്പള്ളിയിലെ ഈ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ 1980ൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തതാണ്. അതിനാൽത്തന്നെ കമ്മ്യൂണിറ്റി ഹാളിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
നിലവിലെ എൽഡിഎഫ് ഭരണസമിതി പുതുക്കിപ്പണിതതാണ് ഈ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ. ഇതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേരിടുകയായിരുന്നു. നാളെയാണ് ഹാളിന്റെ ഉദ്ഘാടനം. മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും.