web analytics

സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെ – രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സരിൻ തന്റെ അടുത്ത സുഹൃത്താണെന്ന് കോൺ​ഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പി. സരിൻ ഉയർത്തിയ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സർട്ടിഫിക്കറ്റ് നൽകാൻ ഞാൻ ആളല്ല. ഇന്നലെയും ഇന്നും നാളെയും സാറിന് സുഹൃത്ത് തന്നെ ആയിർക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് പി. സരിൻ രം​ഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാർഥിത്വത്തിൽ തിരുത്തലുകളുണ്ടായില്ലെങ്കിൽ ഹരിയാണ ആവർത്തിക്കും. തോറ്റാൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഉപതിരഞ്ഞെടുപ്പുകൾക്ക് സ്ഥാനാർഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പാണെങ്കിലും പാലക്കാട് സീറ്റ് നിലനിർത്തേണ്ടത് കോൺഗ്രസിനും യു.ഡി.എഫിനും അഭിമാനപ്രശ്നമാണ്. ആ നിലയ്ക്കുകൂടിയായിരുന്നു രാഹുലിന്റെ സ്ഥാനാർത്ഥിത്വം

English Summary

Congress candidate Rahul Mangootathil said that Sarin is his close friend

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img