തിരുവനന്തപുരം: വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമിച്ചതിന് ആര്യനാട് ബീവറേജിന് മുന്നിൽ കൂട്ടയടി. വരിയിൽ നിന്ന ഒരാൾ മദ്യം വാങ്ങാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.(Conflict in front of Aryanadu Beverage)
മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ വരിതെറ്റിച്ചത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു. ഇയാളുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ പ്രശ്നത്തിൽ ഇടപെട്ടതോടെ വലിയ രീതിയിലുള്ള സംഘർഷം നടക്കുകയായിരുന്നു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് ആര്യനാട് പോലീസ് സ്ഥലത്തെത്തിയതോടെ പ്രശ്നമുണ്ടാക്കിയവർ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.