web analytics

ആവശ്യത്തിനുള്ള അഞ്ഞൂറിൻ്റെ നോട്ടുകൾ സ്വന്തമായി അടിച്ചെടുക്കും; കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ചതായി പരാതി

കൊല്ലം: കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ചതായി പരാതി. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയത്. കൊല്ലം കുണ്ടറയിലെ നിരവധി വ്യാപാരികളെയാണ് ഇയാൾ ​കബളിപ്പിച്ചത്.

500 രൂപയുടെ കള്ളനോട്ട് നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ചെറിയ തുകയ്‌ക്കുള്ള സാധനങ്ങൾ വാങ്ങി ബാക്കി തുക അതിവേ​ഗം കൈക്കലാക്കി സ്ഥലം കാലിയാക്കും. പ്രതി വിവിധ കടകളിലെത്തി കള്ളനോട്ട് നൽകിയ സാധനങ്ങൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലാപ്ടോപ്പും പ്രിന്ററും ഉപയോ​ഗിച്ച് വീട്ടിൽ തന്നെയായിരുന്നു കള്ളനോട്ട് അച്ചടി. റിസർവ്വ് ബാങ്ക് എന്നെഴുതിയതിൽ പോലും തെറ്റുണ്ടായിരുന്നു എന്ന് പിന്നീടാണ് വ്യാപാരികൾ മനസ്സിലാക്കിയത്. സംഭവത്തിന് പിന്നാലെ അബ്ദുൾ റഷീദ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Complaint that traders were cheated by giving fake notes

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img