web analytics

ജോലിതേടി ചെന്ന യുവതിയോട് അശ്ലീല വീഡിയോകൾ നിർമ്മിക്കാനും ബാർ നർത്തകിയായി ജോലി ചെയ്യാനും ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ ക്രൂര മർദ്ദനം; ഫ്ലാറ്റിൽ പൂട്ടിയിട്ടത് 6 മാസം

ജോലി തേടി ചെന്ന യുവതിയോട് അശ്ലീല വീഡിയോകൾ നിർമ്മിക്കാനും ബാർ നർത്തകിയായി ജോലി ചെയ്യാനും പറഞ്ഞതായി പരാതി. ഇതിനു വിസമ്മതിച്ച യുവതിയ്ക്ക് ക്രൂരമർദ്ദനവും ദിവസങ്ങളോളം നീണ്ട പീഡനനവും. ആറ് മാസത്തോളം ഫ്ലാറ്റിൽ ഇരുവരും യുവതിയെ അടച്ചിട്ടതായാണ് പരാതി. മർദ്ദനത്തിൻ്റെ ഭാ​ഗമായി യുവതിയുടെ കൈ-കാലുകളു പല്ലും ഒടിഞ്ഞുവെന്നും പരാതിയുണ്ട്.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. കൂടുതൽ വരുമാനമുള്ള ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ ഹൗറയിൽ എത്തിച്ച ആരിയൻ ഖാൻ എന്ന യുവാവും മാതാവും ചേർന്നാണ് യുവതിയെ പീഢിപ്പിച്ചത്. യുവതിയെ ദോംജൂരിലെ അയാളുടെ ഫ്ലാറ്റിൽ നിർബന്ധിതമായി തടങ്കലിൽ വെയ്ക്കുകയായിരുന്നു.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹതിയിൽ താമസിച്ചിരുന്ന യുവതിയെ ഹൗറ ജില്ലയിൽ നിന്നുള്ള ആരിയൻ ഖാൻ കൂടുതൽ വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ഇയാളെ വിശ്വസിച്ച് ഹൗറയിലേക്ക് താമസം മാറുകയായിരുന്നു.

പീഢനത്തിനും ശാരീരിക മർദ്ദനത്തിനും ഇരയായ യുവതി സാഗോർ ദത്ത മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ദിവസങ്ങളോളം യുവതിയ്ക്ക് ഭക്ഷണം നൽകിയില്ല. ശനിയാഴ്ച പ്രതിയുടെ വീട്ടിൽ നിന്ന് യുവതി രക്ഷപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

യുവതിയുടെ ശരീരത്തിലുടനീളം മുറിവുകളുണ്ടെന്നാണ് റിപ്പോ‍ർട്ട്. ഖാർദാഹ പോലീസ് സ്റ്റേഷനിൽ യുവതിയുടെ കുടുംബം പരാതി നൽകി,സ്ത്രീയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img