web analytics

വീടിന്റെ നാലുപാടും കരിയിലകളും മാറാലയും, ചുമരുകളിൽ അട്ടയും ഒച്ചും; ആ വീ‍ഡിയോയ്ക്കും മരണത്തിനും ഇടയിൽ എന്ത് സംഭവിച്ചു; അധ്യാപക ദമ്പതികളെയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാട്

ചോറ്റാനിക്കര കക്കാട് അധ്യാപക ദമ്പതികളെയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ആ നാടൊട്ടാകെ. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.

ഏഴും ഒൻപതും വയസുളള മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കിയതാവാമെന്നും സൂചന. എന്നാൽ ഇവർ മരിക്കുന്നതിന് മുമ്പ് രശ്മി സമൂഹമാധ്യമത്തിൽ മകളുടെ ഒരു വിഡിയോ പങ്കുവച്ചിരുന്നു. സംഗീത അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് ഇവർ ജീവനൊടുക്കുന്നത്. അതിനിടയിൽ ഇവർക്ക് സംഭവിച്ചതെന്തായിരിക്കാം എന്നത് വ്യക്തമല്ല.

മാസങ്ങളായി ആൾത്താമസമേ ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു രഞ്ജിത്തിന്റെ വീടും പരിസരവും. അടിച്ചു വാരി വൃത്തിയാക്കിയിട്ട് നാളുകളേറെയായിട്ടുണ്ടെന്ന് കാടു കയറിത്തുടങ്ങിയ മുറ്റവും പരിസരവും ഓർമിപ്പിക്കും. വീടിന്റെ നാലുപാടും കരിയിലകളും മാറാലയുമാണ്. ഒച്ചും അട്ടയുമാണ് ചുമരുകളിൽ. ഈ വീടിനുള്ളിൽ നാല് മനുഷ്യർ ജീവിച്ചിരുന്നുവെന്ന് തന്നെ വിശ്വസിക്കാൻ പ്രയാസമാണ്.

വീടിന്റെ ഒരു ഭാ​ഗത്ത് പാതികത്തിയ നിലയിൽ കുറേ ഇൻഹെയ്ലർ ബോട്ടിലുകളും കിടപ്പുണ്ടായിരുന്നു. ആസ്മ രോ​ഗിയായിരുന്നു രഞ്ജിത്ത് എന്ന് പ്രദേശവാസികളിലൊരാൾ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ സൈക്കിളുകളും പൊടി പിടിച്ച് മുറ്റത്ത് മറിഞ്ഞു കിടപ്പുണ്ടായിരുന്നു.

രഞ്ജിത്തിന്റെ വീടിനു താഴെയുള്ള തറവാട്ട് വീട്ടിലാണ് അമ്മയും സഹോദരന്റെ കുടുംബവും താമസിക്കുന്നത്. വീട്ടിലേക്ക് ആളുകൾ എത്തിത്തുടങ്ങിയപ്പോഴാണ് അവർ മരണ വിവരം അറിയുന്നത്. കണ്ടനാട് സ്കൂളിലെ സംസ്‌കൃതം അധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട എസ്.എൻ.ഡി,പി സ്‌കൂളിലെ അധ്യാപികയാണ് രശ്മി.

അതേ സ്‌കൂളിൽ തന്നെയാണ് മക്കളായ ആ​ദ്യയും ആദിയും പഠിക്കുന്നത്. ഇരുവരും സ്‌കൂളിലെത്തിയിട്ടില്ല, വിളിച്ചിട്ട് കിട്ടുന്നില്ലെന്നറിയിച്ച് സ്‌കൂളിലെ അധ്യാപകർ അയൽക്കാരെ ഫോൺ വിളിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് ചാരിയിട്ടിരുന്നു.

കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. കുറച്ചുനേരം കാത്തിരുന്നതിന് ശേഷം വാതിലിൽ തട്ടിയപ്പോൾ വാതിൽ തുറന്നുവന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രശ്മിയേയും രഞ്ജിത്തിനേയും മരിച്ചനിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.

മൃതദേഹങ്ങൾ വൈദ്യ പഠനത്തിനായി നൽകണമെന്നും കുറിപ്പിൽ പറയുന്നു.അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും അധ്യാപികയുമായ രശ്മി(40), മക്കളായ ആദി (12), ആദ്യ (8) എന്നിവരാണ് മരിച്ചത്. കണ്ടനാട് സെൻമേരിസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്. പൂത്തോട്ട സ്കൂളിലെ വിദ്യാർഥികളാണ് മക്കൾ. ചോറ്റാനിക്കര പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary

Chotanikara Kakkad teacher couple and their children were found dead





നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ചിരുന്ന പിപി ദിവ്യക്കെതിരെയുള്ള ആരോപണം സിപിഎമ്മിന് തലവേദനയാകും; ക്ഷണിക്കാതെ എത്തി എഡിഎമ്മിനെ നിർത്തി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ട ആ വാക്കുകൾ ഇങ്ങനെ…

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ...

Related Articles

Popular Categories

spot_imgspot_img