രാജാക്കാട് മുന്നുറേക്കറിൽ ഏലം സ്റ്റോറിൽ നിന്നും എലക്കായ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ കോയമ്പത്തൂരിൽ നിന്നും രാജാക്കട് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ബോഡി നായ്ക്കന്നൂർ മലിംഗാപുരം വിജയ് ആണ് അറസ്റ്റിലായത്. Cardamom theft and smuggling incident; absconding accused arrested.
കേസിലെ മറ്റു പ്രതികളായ കർണ രാജ , മുത്തു കറുപ്പൻ എന്നിവരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 19 നാണ് മോഷണം നടന്നത്. ഏലം സ്റ്റോറിൻ്റെ പൂട്ടു പൊളിച്ച പ്രതികൾ എലക്ക മോഷ്ടിക്കുകയായിരുന്നു. ശാന്തൻപാറയിൽ ഏലക്ക വിറ്റ പ്രതികൾ പണം പങ്കിട്ടെടുത്തു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.