അടിമാലിയിൽ വ്യാപാര കമ്പനി രൂപവത്കരിച്ച് 200 കർഷകരിൽ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് . സംഭവത്തിൽ മുൻപ് അറസ്റ്റ് ചെയ്ത പ്രധാന പ്രതി പാലക്കാട് സ്വദേശി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അടിമാലി തോന്നക്കൽ സന്തോഷ്‌കുമാർ, അടിമാലി കൂമ്പൻപാറ അബ്ദുൽസലാം എന്നിവരെ കസ്റ്റഡിയിലെടുത്തു. Cardamom fraud worth crores in Adimali; Crime Branch is cracking down
ഇവർ നസീർ നടത്തുന്ന തട്ടിപ്പ് അറിഞ്ഞുകൊണ്ടു തന്നെ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ ഏലയ്ക്ക എത്തിച്ച വിൽപ്പന നടത്തിയിരുന്നു. ഇവരിൽ നിന്നും തട്ടിപ്പ് മുതൽ വിറ്റഴിച്ച കണക്കുകൾ അടങ്ങിയ ലെഡ്ജറും കണ്ടെടുത്തു.
32 കേസുകൾ പ്രധാന പ്രതി നസീറിനെതിരെ അടിമാലി വെള്ളത്തൂവൽ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
നക്ഷത്രം തൂക്കാനായി കയറിൽ ഇലക്ട്രിക് വയർ കെട്ടി മുകളിലേക്ക് എറിഞ്ഞപ്പോൾ കയർ ലൈനിൽ കുരുങ്ങി; തൊടുപുഴയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം