കല്‍പ്പറ്റ: വയനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റ്യാടി പക്രംന്തളം ചുരത്തില്‍ വാളാന്തോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപമായിരുന്നു സംഭവം. ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് കാറിനു തീപിടിച്ചത്.
കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നു. തീപിടുത്തത്തിൽ കാർ പൂർണമായി കത്തിനശിച്ചു.
Read Also: മൂന്ന് കോടിയുടെ ഭൂമി യു.ഡി.എഫ് സർക്കാർ കൈമാറിയത് 1,200 രൂപയ്ക്ക്; നടപടി റദ്ദാക്കി ഹൈക്കോടതി