web analytics

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; അന്വേഷണത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി; മോട്ടോർ വാഹന വകുപ്പും കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടറും റിപ്പോർട്ട് നൽകും

തിരുവനന്തപുരം: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. വിശദാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെയും, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (ടെക്നിക്കലിനെയും) ചുമതപ്പെടുത്തി. കരുനാഗപ്പള്ളി യൂനിറ്റിലെ ആർ.എൻ 777( കെ.എൽ-15-9049) നമ്പർ ബസാണ് കായംകുളം എം.എസ്.എം കോളജിന് സമീപം വെച്ച് രാവിലെ 09.30-ന് സർവീസിനിടയിൽ തീപിടിത്തമുണ്ടായത്.കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിക്കു പോകുകയായിരുന്ന ബസിൽ 44 യാത്രക്കാരുണ്ടായിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. തീ ആളിപ്പടരുന്നതിന് മുൻപ് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img