web analytics

വർഷങ്ങളായി ഇതുതന്നെ പണി; എക്സൈസ് എത്തുമ്പോൾ പട്ടിയെ അഴിച്ചുവിടും; ഒടുവിൽ കഞ്ചാവ് മൊത്ത വ്യാപാരി പിടിയിൽ

ചെറുതോണിയിൽ കഞ്ചാവുമായി കഞ്ചാവ് മൊത്ത വ്യാപാരി പിടിയിൽ.

ഇടുക്കി ചെറുതോണിയിൽ മൂന്ന് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ഇടുക്കി സ്വദേശി വടക്കേടത്ത് വീട്ടിൽ ഷിബു ലാൽ (33) ആണ് അറസ്റ്റിലായത്.

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്കുമാർ.ടി യുടെ നേതൃത്വത്തിൽ ഇടുക്കി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 3.170 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

ഉണക്ക കഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വച്ച് വിൽപ്പന നടത്തിവരുകയായിരുന്നു പ്രതി. വർഷങ്ങളായി ഇയാൾ ചെറുതോണി – ഇടുക്കി ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത- ചില്ലറ വില്പന നടത്തി വന്നിരുന്നയാളാണ്.

ഉദ്യോഗസ്ഥർ പരിശോധനക്ക് ചെല്ലുമ്പോൾ പട്ടിയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുന്ന രീതിയും പ്രതിയ്ക്കുണ്ടായിരുന്നു.

ഷിബുലാലിന്റെ പേരിൽ മുൻപ് കൊലപാതക ശ്രമത്തിന് കേസുണ്ട്. മാസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പരിശോധനയിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ കെ.വി, പ്രിവന്റ്റീവ് ഓഫീസർ ഷിജു.പി. കെ,പ്രിവന്റ്റീവ് ഓഫീസർ(GR ) മാരായ ജലീൽ.പി. എം, സിജുമോൻ.

കെ.എൻ സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്,വിഷ്ണു. പി. എസ് വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ഗ്രീഷ്മ ഉണ്ണികൃഷ്ണൻ സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ ശശി. പി.കെ. എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img