web analytics

കൂറുമാറാൻ കോഴ; തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്; നാലംഗ കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കി; ഇനി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്.

എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. നാലംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തോമസ് കെ തോമസ് കോഴ വാഗ്ദാനം നടത്തിയതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ കമ്മീഷനെതിരെ എ കെ ശശീന്ദ്രന്‍ പക്ഷം രംഗത്തെത്തി. നാലംഗ കമ്മീഷനില്‍ മൂന്ന് പേരും പി സി ചാക്കോ പക്ഷം എന്നാണ് ആക്ഷേപം. വിവാദത്തിന് പിന്നിൽ ആൻറണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് എൻസിപി നിയോ​ഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ കമ്മീഷൻ സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി.

പാർട്ടി നിയോ​ഗിച്ച അന്വേഷണ കമ്മീഷൻ തോമസ് കെ തോമസിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതോടെ മന്ത്രിസഭയിലേക്ക് തോമസ് കെ തോമസിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം എൻസിപി ശക്തമാക്കും.

പാർട്ടി പ്രതിനിധിയായ എ കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോർട്ടിന്റെ പകർപ്പുമായി എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും.

ഇടത് എംഎൽഎമാരായ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻഡിഎ കക്ഷിയായ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറാൻ 100 കോടി രൂപ തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം.

ആൻറണി രാജു ഇക്കാര്യം മുഖ്യമന്ത്രിയോട് ശരിവെച്ചതോടെയാണ് തോമസിൻറെ മന്ത്രിസ്ഥാനം പോയത്. വിവാദം കത്തിപ്പടർന്നപ്പോഴാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എൻസിപി വെച്ചത്.

കോഴക്ക് തെളിവില്ലെന്നാണ് കണ്ടെത്തൽ. പണം ഓഫർ ചെയ്തില്ലെന്ന തോമസിൻറയും വാഗ്ദാനം ലഭിച്ചില്ലെന്ന കോവൂർ കുഞ്ഞുമോൻറെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി റിപ്പോർട്ട്.

പക്ഷെ ആൻറണി രാജു എൻസിപി കമ്മീഷനോ സഹകരിച്ചിരുന്നില്ല. ആരോപണത്തിന് പിന്നിൽ ആൻറണി രാജുവിൻറെ ഗൂഡാലോചനയെന്നാണ് തോമസ് കമ്മീഷന് നൽകിയ മൊഴി.

കുട്ടനാട് സീറ്റിൻറെ പേരിൽ തന്നോടും സഹോദരൻ തോമസ് ചാണ്ടിയോടും ജനാധിപത്യ കേരള കോൺഗ്രസിന് വിരോധമുണ്ടെന്നാണ് മൊഴി. പാർട്ടി റിപ്പോർട്ട് ആയുധമാക്കി ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് എൻസിപിയുടെ അടുത്ത നീക്കം.

പിഎം സുരേഷ് ബാബു. കെആർ രാജൻ, ലതികാ സുഭാഷ്, ജോബ് കാട്ടൂർ എന്നിവരായിരുന്നു കമ്മീഷൻ. പക്ഷെ പാർട്ടി കമ്മീഷൻ റിപ്പോർട്ടിനെ പരിഹസിക്കുകആണ് ശശീന്ദ്രൻ പക്ഷം.

ചാക്കോയോടും തോമസിനോടും അടുപ്പമുള്ളവർ മറിച്ചൊരു റിപ്പോർട്ട് നൽകുമോ എന്നാണ് ചോദ്യം. ഗൂഡാലോചന വാദം ഉയർത്തുന്ന തോമസോ എൻസിപി പ്രസിഡണ്ടോ ഇത് വരെ പൊലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടില്ല. എൻസിപി റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. കോഴ ഓഫർ ഉണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ആൻറണിരാജു

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

വികസനത്തിനായി മോദിയുടെ വ്യഗ്രത; പ്രധാനമന്ത്രിയെ പിന്തുണച്ച് ശശി തരൂർ;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീർത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി...

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; 6 പേർക്ക് പരിക്ക്

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം മലപ്പുറത്ത് ദേശീയപാതയിൽ...

മദ്യപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മധ്യപ്രദേശിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ബിഹാർ...

ഗെയിമിങ് മേഖലയിൽ ചുവട് വയ്ക്കാം; കെൽട്രോൺ വർക് ഷോപ് സംഘടിപ്പിക്കുന്നു

ഗെയിമിംഗ് മേഖലയിൽ ഒരു കരിയർ സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് കെൽട്രോൺ (KELTRON)...

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത്

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത് ശബരിമല ∙ സന്നിധാനത്തിലെ...

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത് വിജയ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ്...

Related Articles

Popular Categories

spot_imgspot_img