News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങിയപ്പോൾ പക്ഷാഘാതം;വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് യാത്രാ വിലക്കും; നാട്ടിലേക്കു മടങ്ങാനാകാതെ സർഗിത്

കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങിയപ്പോൾ പക്ഷാഘാതം;വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് യാത്രാ വിലക്കും; നാട്ടിലേക്കു മടങ്ങാനാകാതെ സർഗിത്
November 12, 2024

ദുബായ്: സ്വപ്നം കണ്ട ജീവിതം കരുപ്പിടിപ്പിക്കാൻ കടൽകടന്നെത്തി. അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു. പിന്നാലെ പക്ഷാഘാതം, ഒടുവിൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് ​ഗുരുതരാവസ്ഥയിലായ മലയാളി നാട്ടിലേക്കു മടങ്ങാനാകാതെ പ്രതിസന്ധിയിൽ.

20 വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന 55 കാരന് ആദ്യം അർബുദം ബാധിച്ച് നാവു മുറിച്ചു. എങ്കിലും തോറ്റുകൊടുക്കാൻ തയാറായില്ല. ഡ്രൈവറായി ജോലി ചെയ്തു കുടുംബം പോറ്റാൻ പാടുപെടുന്നതിനിടെ മൂന്നാഴ്ച മുൻപ് പക്ഷാഘാതം വന്ന് കിടപ്പിലായി.

ഒടുവിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചു. ഇതെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി. ഇപ്പോൾ നാട്ടിലേക്ക് മടങ്ങാനാകാതെ ഗുരുതരാവസ്ഥയില്‍ ദുബായിലെ ആശുപത്രിയിൽ കഴിയുകയാണ് ഈ മലയാളി.

ഇവിടെ ഒരു ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് കേസ് നൽകുകയും യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തതിനാൽ തുടർ ചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണ്

തൃശൂർ കണ്ടശ്ശംകടവ് കൂട്ടാല കെ.പി. സർഗിത് (55) ആണ് ഒരു മാസത്തോളമായി ദുബായ് മെഡ് സിറ്റി ആശുപത്രിയിൽ കഴിയുന്നത്. ഇതുവരെയുള്ള ചികിത്സയ്ക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരുന്നതിനാൽ രക്ഷയായി. പക്ഷേ, അടിയന്തരമായി നൽകേണ്ട തുടർചികിത്സ ഇൻഷുറൻസ് പരിധിയിൽ വരാത്തതാണ് പ്രശ്നമായത്.

20 വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന സർഗിതിന് 2012 ലായിരുന്നു അർബുദം ബാധിച്ചത്. തുടർന്ന് നാവ് പകുതി മുറിച്ചു മാറ്റേണ്ടി വന്നു. സംസാരം കുഴഞ്ഞുപോയെങ്കിലും ആരോഗ്യവാനായിരുന്നതിനാൽ കഴിഞ്ഞ 12 വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്നാഴ്ച മുൻപാണ് പക്ഷാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലതുഭാഗം തളരുകയും തലച്ചോറിൽ രക്തം കട്ട പിടിക്കുകയുമായിരുന്നു.

നാട്ടിൽ ഭാര്യയും 10–ാം ക്ലാസിൽ പഠിക്കുന്ന മകളും ആറാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള സർജിത് വിവിധ ആവശ്യങ്ങൾക്കായി നേരത്തെ യുഎഇയിലെ ഒരു ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് കാലയളവിൽ ജോലി നഷ്‌ടപ്പെട്ടതിനാൽ വീഴ്ച വരികയും പലിശകൂടി അത് 107,450 ദിർഹം ആകുകയും ചെയ്തു.

പിന്നീട് സുരേഷ് ഗോപി എംപിയുടെ ഇടപെടലിലൂടെ ഇന്ത്യൻ കോൺസുലേറ്റ് ബാങ്കുമായി നടത്തിയ ചർച്ചയിൽ 30,000 ദിർഹമാക്കി കുറച്ചു. ജോലി നഷ്ടപ്പെട്ട് പിരിയുന്ന സമയത്ത് കമ്പനി ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത ആനുകൂല്യങ്ങളുടെ ഭാഗമായുള്ള ചെറു സംഖ്യ ബാങ്ക് വായ്പയുടെ അടവിലേയ്ക്ക് പോയതിന് ശേഷമുള്ള തുകയാണിത്.

2022 വരെ ഇദ്ദേഹം നാട്ടിലേക്ക് അവധിക്ക് പോകുമായിരുന്നു. ഇപ്പോൾ ബാങ്ക് കേസ് ഫയൽ ചെയ്യുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതിനാൽ തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്ന് ഇദ്ദേഹത്തിന്‍റെ കാര്യങ്ങളിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകൻ എം.എസ്.ശ്രീജിത്, ജിൽസൺ എന്നിവർ പറഞ്ഞു. 30,000 ദിർഹം തിരിച്ചടച്ചാൽ മാത്രമേ കേസ് പിൻവലിച്ച് യാത്രാ വിലക്ക് നീക്കുകയുള്ളൂ എന്നാണ് ബാങ്കുകാർ പറയുന്നത്.

ഇതിൽ 10,000 ദിർഹം നൽകാമെന്ന് സർജിത് ജോലി ചെയ്തിരുന്ന കമ്പനിയുടെ മലയാളിയായ ഉടമ പറഞ്ഞിട്ടുണ്ട്. എന്നാൽ ചികിത്സ എത്രയും പെട്ടെന്ന് നൽകിയാൽ മാത്രമേ ഇദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനാകുകയുള്ളൂ. ഇന്ത്യൻ കോൺസുലേറ്റിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.

സര്‍ജിതിന്‍റെ ബാങ്ക് അക്കൗണ്ട് ഡിറ്റെയിൽസ്:
NAME- Sargith. K. P
BANK- Dubai Islamic bank
A/c No. 001520153708401
IBAN – AE640240001520153708401

Related Articles
News4media
  • Kerala
  • News
  • Top News

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക...

News4media
  • Kerala
  • News
  • Top News

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ

News4media
  • Featured News
  • News
  • Pravasi

700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാ...

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News4media
  • Kerala
  • Top News

കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം: വീഡിയോ

News4media
  • Kerala
  • News

മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു

News4media
  • News
  • Pravasi

ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീണു;വിനോദത്തിനായി റാസൽഖൈമയിലെ ജബൽ ജെയ്‌സിലെത്തിയ മലയാ...

News4media
  • News
  • Pravasi
  • Top News

ഫോട്ടോയെടുക്കുന്നതിനിടെ അപകടം; കണ്ണൂര്‍ സ്വദേശി റാസല്‍ഖൈമയിലെ മലമുകളില്‍ നിന്ന് വീണ് മരിച്ചു

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]