web analytics

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം; മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ വേണം; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെപോലെ ഇന്ത്യയിലും കുട്ടികൾക്ക് മദ്യം നൽകുന്നതിനെതിരെയുള്ള നിയമം കൊണ്ടുവരണമെന്ന് കമ്മ്യൂണിറ്റി എഗെൻസ്റ്റ് ‌‌‌ഡ്രങ്കൺ ‌ഡ്രൈവിംഗ് എന്ന സന്നദ്ധ സംഘടന.

അതിനായി രാജ്യത്തെ മദ്യഷോപ്പുകൾ,​ ബാറുകൾ,​ പബുകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹർജി പ്രകാരം കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.

സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർ‌ഡുകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യശാലകളിൽ നിന്ന് മദ്യം നൽകാവൂ എന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് രാജ്യത്ത് മദ്യവിതരണമെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സർക്കാർ നയം രൂപീകരിച്ചാൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറയ്ക്കുന്നതിനും പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തടയുന്നതിനും കാര്യമായ പങ്ക് വഹിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം. എന്നാൽ ഗോവ,​ കർണാടക,​ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ 18 വയസ് കഴിഞ്ഞാൽ മദ്യം വാങ്ങാം. ഡൽഹി,​ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രായം 25 ആണ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്,​ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രായപരിധി ആയതിനാൽ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് മദ്യ ഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ മദ്യ വിൽപ്പന എന്നാണ് ഹർജിക്കാരുടെ വാദം. വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് മദ്യം വിൽക്കുന്നവർക്ക് കനത്ത ശിക്ഷയാണെന്നും ഇന്ത്യയിൽ ആ രീതിയിൽ നയം രൂപവത്കരിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img