തിരുവനന്തപുരം: തോമസ് കെ. തോമസ് എംഎൽഎയെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന് എൻസിപി സംസ്ഥാന നേതൃത്വം. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി.സി. ചാക്കോയും തോമസ് കെ. തോമസും ശരത് പവാറുമായി ഉടൻ ചർച്ച നടത്തും. ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനിൽ സമ്മർദം ചെലുത്താനാണ് നീക്കം. അതേസമയം മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാവൂ […]
തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്. എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. നാലംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തോമസ് കെ തോമസ് കോഴ വാഗ്ദാനം നടത്തിയതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കമ്മീഷനെതിരെ എ കെ ശശീന്ദ്രന്‍ പക്ഷം രംഗത്തെത്തി. നാലംഗ കമ്മീഷനില്‍ മൂന്ന് പേരും പി സി ചാക്കോ പക്ഷം എന്നാണ് ആക്ഷേപം. […]
കോഴയാരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് തോമസ് കെ തോമസ് എംഎൽഎ. മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങൾ ഉയർന്നു വന്നതെന്നും എംഎൽഎ പറഞ്ഞു. താൻ അജിത് പവാറിനൊപ്പം നിന്നിട്ടില്ലെന്നും ശരത് പവാറിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെയും ശശീന്ദ്രനെയും അജിത് പവാറിന് വേണ്ടെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾക്ക് കോവൂർ കുഞ്ഞുമോൻ ശക്തമായ മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും വാ അടയാൻ ആ ഒരു മറുപടി മതി. തോമസ് കൂട്ടിച്ചേർത്തു. ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നും തോമസ് ആരോപിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന് കുട്ടനാട് […]
ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്നും എൻസിപി എംഎൽഎ തോമസ്.കെ.തോമസ് പറയുന്നു. രണ്ട് ഇടത് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണവും അദ്ദേഹം നിഷേധിക്കുന്നു. മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ […]
തിരുവനന്തപുരം: തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് ഈ കാരണത്താലാണ്. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് […]
© Copyright News4media 2024. Designed and Developed by Horizon Digital