പൈലറ്റിന് മേയ് ഡേ സന്ദേശം നൽകേണ്ടി വന്നു…

ടേക്ക് ഓഫിന് പിന്നാലെ ബോയിങ് 787 വിമാനത്തിൻറെ എൻജിൻ തകരാറിലായി. പൈലറ്റിന് മേയ് ഡേ സന്ദേശം നൽകേണ്ടി വന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയിലാണ് സംഭവം. വാഷിങ്ടണിലെ ഡാളസ് വിമാനത്താവളത്തിൽ നിന്ന് മ്യൂണിച്ചിലേക്ക് പറന്ന യുണൈറ്റഡ് എയർലൈൻസിൻറെ UA108 വിമാനമാണ് ആകാശദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിൽ എത്തിയതോടെയാണ് എൻജിൻ തകരാർ സ്ഥിരീകരിച്ചത്. ഉടൻ തന്നെ എടിസിയെ വിവരമറിയിച്ച് അടിയന്തര ലാൻഡിങിന് അനുമതി തേടിയതായാണ് റിപ്പോർട്ട്. രണ്ട് മണിക്കൂർ 38 മിനിറ്റ് പറന്ന വിമാനം ഇന്ധനം മുഴുവൻ എരിച്ച് കളഞ്ഞതിന് പിന്നാലെ തിരികെ ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിൻറെ ഭാരം നിയന്ത്രണം സുഗമമാക്കുന്നതിനായി 6000 അടിയാണ് നിലനിർത്തിയത്.

ഇടത്തേ എൻജിൻ പണിമുടക്കിയതോടെ ലാൻഡിങിൽ സ്വയം മുന്നോട്ട് നീങ്ങാൻ വിമാനത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒടുവിൽ പുഷ്ബാക്ക് ട്രാക്ടർ ഉപയോഗിച്ചാണ് വിമാനത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അഹമ്മദാബാദ് വിമാനാപകടമുണ്ടായി ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് ബോയിങ് വിമാനത്തിന് ടേക്ക് ഓഫിന് പിന്നാലെ വീണ്ടും എൻജിൻ തകരാർ ഉണ്ടായത്.

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു. ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

വിമാനത്തിൻ്റെ പിൻഭാഗത്തിൽ നടന്ന പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകൾ കണ്ടെത്തിയത്. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങളിൽ മാത്രം തീപിടിത്തം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വൈദ്യുതി തകരാറായതിന്റെ ഫലമായിരിക്കും ഈ തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ സംശയിക്കുന്നു. തീപിടിത്തത്തിൽ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നതും അന്വേഷണത്തിൽ വ്യക്തമാകുന്നു.

എന്നാൽ, വിമാനത്തിലെ എയർഹോസ്റ്റസിൻ്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞിരുന്നില്ല, അതിനാൽ വേഗത്തിൽ തിരിച്ചറിയാനായെന്നും റിപ്പോർട്ടിൽ പറയുന്നു.

യു എസ് മാധ്യമത്തിനെതിരെ പൈലറ്റുമാർ

ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപ്പണി നടന്നതായി ചൂണ്ടിക്കാണിക്കുന്നു. ഈ ഘടകത്തിൽ തകരാറുണ്ടായാൽ വിമാനത്തിലെ മുഴുവൻ വൈദ്യുതി സംവിധാനത്തെയും ബാധിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചതെന്ന് ടെക്‌നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.45ന് എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയർ നടത്തിയ അറ്റകുറ്റപണി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനിടെ ആണ് തകർന്നു വീണത്.

പറന്നുയർന്ന് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു.

അടിയന്തര ഊർജ്ജ സ്രോതസ് അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പ്രവർത്തനസജ്ജമായി; അഹമ്മദാബാദ് വിമാനാപകട കാരണം……

അഹമ്മദാബാദിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് പ്രാഥമിക നിഗമനം.

അപകടം ഉണ്ടാകാൻ കാരണം എൻജിൻ തകരാറാണ് എന്നതാണ് പ്രാഥമികാന്വേഷണത്തിൽ എത്തിച്ചേർന്നിരിക്കുന്ന നിഗമനമെന്ന്‌ എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിലെ രണ്ട് എഞ്ചിനുകളും തകരാറിലാകുമ്പോൾ മാത്രം പ്രവർത്തിക്കുന്ന അടിയന്തര ഊർജ്ജ സ്രോതസ്സായ റാറ്റ് (ram air turbine) അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പ്രവർത്തനസജ്ജമായതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്, വിമാനത്തിന്റെ രണ്ട് എൻജിനുകളും തകരാറിലായിരിക്കാം എന്ന സാധ്യതയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.

ജി.ഇ. (General Electric) കമ്പനിയുടെ ഇരട്ട എഞ്ചിനുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വൈദ്യുത തകരാർ, ഇന്ധനത്തിലെ മായം, എഞ്ചിൻ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയെല്ലാം ചേർന്ന് എൻജിൻ തകരാറിന് കാരണമായിട്ടുണ്ടോ എന്നും എഎഐബി പരിശോധിക്കുന്നുണ്ട്

വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തിയിരുന്നു. വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.

ലാൻഡിങ് ഗിയറിൻറെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങളും വിലയിരുത്തി. ഇവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.

ENGLISH SUMMARY:

A United Airlines Boeing 787 flight (UA108) from Dallas to Munich suffered an engine failure shortly after takeoff. The pilot was forced to issue a mayday call before safely managing the situation. Incident reported in the U.S.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും കൊച്ചി: ബലാത്സംഗ...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള...

Related Articles

Popular Categories

spot_imgspot_img