കഴിഞ്ഞ ദിവസ്സമാണ് ബ്ലൂ ഗോസ്റ്റ് പേടകത്തെ ചന്ദ്രനിലിറക്കി അമേരിക്കയിലെ സ്വകാര്യകമ്പനിയായ ഫയര്‍ഫ്ളൈ എയ്റോസ്പെയ്സ് ചരിത്രംകുറിച്ചത്. ഇപ്പോൾ
ചന്ദ്രനില്‍ ഉദിച്ച സൂര്യനെ പകര്‍ത്തിയിരിക്കുകയാണ് ചന്ദ്രനിലിറങ്ങിയ ബ്ലൂ ഗോസ്റ്റ് പേടകം.
പേടകം ചന്ദ്രനിലിറക്കിയശേഷമുള്ള ആദ്യ സൂര്യോദയം എന്ന കുറിപ്പോടെ ഫയര്‍ഫ്‌ളൈ എയറോസ്‌പേസ് ചിത്രം എക്‌സിൽ പങ്കുവെച്ചു.
ഇതോടെ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡര്‍, ലാന്‍ഡിങ് സമ്പൂര്‍ണവിജയമാകുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡര്‍ എന്നീ നേട്ടങ്ങള്‍ ബ്ലൂ ഗോസ്റ്റിന് സ്വന്തമായി.
ലാന്‍ഡിങ് പ്രക്രിയ 63 മിനിറ്റ് നീണ്ടു. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.04-ഓടെയാണ് ചന്ദ്രനിലെ ലാവാപ്രദേശമായ മേര്‍ ക്രിസിയം ഗര്‍ത്തത്തില്‍ ബ്ലൂ ഗോസ്റ്റ് ഇറങ്ങിയത്. പിന്നാലെ, ചന്ദ്രോപരിതലത്തിന്റെ ചിത്രം ലാന്‍ഡര്‍ ഭൂമിയിലേക്ക് അയച്ചിരുന്നു.